
ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽസൺ ഫിലിപ്പ് (66) മരണപ്പെട്ടു. ഭർത്താവ് വിൽസൺ ഫിലിപ്പ് (മോനച്ചൻ) നിസ്സാര പരിക്കുകളോടെ ഹോസ്‌പിറ്റൽ പരിചരണത്തിലാണ്.
ഇന്നലെ (വ്യാഴം) പ്ലാനോയിലെ West Parker Road–Mission Ridge Road ജംഗ്ഷനിൽ ഉച്ചയ്ക്ക് 2:40ഓടെ ആയിരുന്നു അപകടം .
എടത്വ പരുത്തിമൂട്ടിൽ കുടുംബാംഗമാണ് വിൽസൺ ഫിലിപ്പ്. റാന്നി കോതപുരത്ത് മാത്യു സാറിൻ്റെ മകളാണ് ബേബിക്കുട്ടി വിൽസൺ ഫിലിപ്പ്.
ഡാളസ് വി എ ഹോസ്‌പിറ്റലിൽ നഴ്‌സിംഗ് എഡ്യൂക്കേറ്റർ ആണ്
മക്കൾ: ബെൻസൺ, ബിൽസൺ, ബ്രിയാന്ന.
പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Contact numbers: 972-352-7489; 214-718-4571