Image

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; പങ്കാളിയായ യുവാവ് അറസ്റ്റിൽ

Published on 25 July, 2026
കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; പങ്കാളിയായ യുവാവ് അറസ്റ്റിൽ

കാനഡയിലെ എഡ്മണ്ടണിൽ 23-കാരിയായ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ സമ്രാല സ്വദേശിനിയായ ദമൻപ്രീത് കൗർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പങ്കാളിയായ റിതീഷ് കുമാറിനെ (22) എഡ്മണ്ടൺ പോലീസ് സെക്കൻഡ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ജൂലൈ 9-ന് വൈകുന്നേരം 6.44-ഓടെയാണ് പോലീസിന് താമസസ്ഥലത്ത് നിന്ന് അടിയന്തര സന്ദേശം ലഭിക്കുന്നത്.

എഡ്മണ്ടണിലെ സിൽവർബെറിയിലുള്ള വീട്ടിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ ദമൻപ്രീതിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ 12-ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ജൂലൈ 14-ന് നടന്ന പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. യുവതിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പോലീസ് സ്ഥിരീകരിച്ചു. അന്വേഷണ പുരോഗതിയെ ബാധിക്കാതിരിക്കാൻ പോലീസ് വിവരങ്ങൾ രഹസ്യമാക്കി വെച്ചിരുന്നെങ്കിലും, തെളിവുകൾ ശേഖരിച്ച ശേഷം ജൂലൈ 22-ന് റിതീഷ് കുമാറിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക