
പെർത്ത്: ഓസ്‌ട്രേലിയയിലെ മാർട്ടിനിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. അങ്കമാലി സ്വദേശിയായ ആൻമേരി ജോയ് (30) ആണ് മരിച്ചത്. ടോക്കിൻ ഹൈവേ – മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ആൻമേരിയെ ഉടൻ തന്നെ സമീപത്തെ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരത് ജോസ് ആണ് ഭർത്താവ്. മകൾ: ഹോളി ആൻ ശരത്.
അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന 33-കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം റോയൽ പെർത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.