
ഡൽഹിയിൽ, പരിക്കേറ്റ് രക്തം വാർന്നൊലിക്കുന്ന നിലയിൽ സമരക്കാരെയും വിദ്യാർത്ഥികളെയും ആശുപത്രിയിൽ പോകാനുള്ള സൗകര്യമൊരുക്കാതെ ഒരു മണിക്കൂറോളമായി പോലീസ് വാനിലുള്ളിൽ പൂട്ടിയിട്ടപ്പോൾ ജോൺ ബ്രിട്ടാസ് എംപിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം എംപിമാർ വാനിലുള്ളിലേയ്ക്ക് കയറുകയും അതിനുള്ളിലുണ്ടായിരുന്നവരെ പുറത്തിറക്കി വിട്ട് ആശുപത്രിയിലാക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നതാണ് ബ്രിട്ടാസ് ഉൾപ്പെടെ ഉള്ളവർ ..
രക്തം വാർന്നൊലിയ്ക്കുന്ന നിലയിൽ ഒരു മണിക്കൂറായി ഇവരെ ഇവിടെ പൂട്ടിയിട്ട് കൊണ്ട് എന്ത് തെമ്മാടിത്തരമാണ് നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് ബ്രിട്ടാസ് വളരെ രൂക്ഷമായി പോലീസ് പടയോട് ചോദിക്കുന്നുണ്ട്... ഇക്കാര്യത്തിൽ ഇങ്ങേര് കാണിക്കുന്ന തന്റേടം പൊതുപ്രവർത്തകർക്കു മാതൃകയാണ് ..

ഇനി സമരത്തെ പറ്റി അറിയാത്ത പ്രത്യേക തരം നിക്ഷ്പക്ഷൻമാരുണ്ടെങ്കിൽ അവരോട് പറയാം. സമരം സർക്കാരിനെ അട്ടിമറിയ്ക്കാനോ ഭരണം പിടിച്ചെടുക്കാനോ അല്ല. തുടർച്ചയായി ഒൻപതിൽ പരം പ്രധാന മത്സര പരീക്ഷകൾ രാജ്യത്ത് ചോരുകയും ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തന്നെ അവതാളത്തിലാകുകയും നിരവധി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുകയും ചെയ്തു. രാഷ്ട്രീയ നേതാക്കൾ,ഉന്നതർ ഉൾപ്പെടുന്ന ഒരു വൻ ലോബി ഇതിന് പിന്നിലുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്, തുടർച്ചയായി നടക്കുന്ന ഇത്തരം ക്രമക്കേടുകൾ ഇല്ലാതാക്കാൻ കഴിയാത്ത വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ച് മറ്റൊരാളെ കൊണ്ട് വരിക, സ്വതന്ത്രമായ അന്വേഷണം നടക്കുക എന്നീ ആവശ്യങ്ങളിന്മേലാണ് സമരം നടക്കുന്നത്. ഇന്ത്യൻ യുവത്വം അഭിമാനത്തോടെ ആദരവോടെ ഇപ്പോഴും എപ്പോഴും പൊരുതുന്ന കുട്ടികൾക്കൊപ്പം