
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പദ്മപ്രിയ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മലയാള സിനിമയുടെ തെലുഗു റീമേക്കായ 'സീനു വാസന്തി ലക്ഷ്മി' എന്ന തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടി പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒട്ടനവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ നടി പങ്കിടാറുണ്ട്. ഇപ്പോഴിതാ അമ്മയായ സന്തോഷം പങ്കിടുകയാണ് പദ്മപ്രിയ.
കുഞ്ഞിനൊപ്പം ഒരു വര്‍ഷം പദ്മപ്രിയ പങ്കിട്ടു കഴിഞ്ഞു. 365 ഡെയ്‌സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനാണ് റെഡ് ഹാര്‍ട്ട് ഇമോജിക്കൊപ്പം നടി നല്‍കിയിരിക്കുന്നത്. ഒപ്പം ?ഗ്രേറ്റ്ഫുള്‍, ഔവ്വര്‍ സ്റ്റോറി, ലിറ്റില്‍ മൊമന്റ്‌സ് എന്ന ഹാഷ്ടാ?ഗുകളും നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ മുഖമോ ചിത്രങ്ങളോ ഒന്നും നടി പുറത്ത് വിട്ടിട്ടില്ല. തന്റെയും ഭര്‍ത്താവിന്റെയും കൈക്കുള്ളില്‍ ഇരിക്കുന്ന കുഞ്ഞ് കയ്യുടെ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് മാതാപിതാക്കളായ വിവരം താരം അറിയിച്ചത്.
റിമ കല്ലിങ്കല്‍ അടക്കം സിനിമാ രം?ഗത്ത് നിന്നും നിരവധി താരങ്ങള്‍ പത്മപ്രിയയുടെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ജെന്റര്‍ പോലും നടി റിവീല്‍ ചെയ്തിട്ടില്ല. ആം ആദ്മി പാര്‍ട്ടി നേതാവായ ജാസ്മിന്‍ ഷായാണ് പത്മപ്രിയയുടെ ഭര്‍ത്താവ്. ?ഗുജറാത്തുകാരനാണ് ജാസ്മിന്‍ ഷാ. 2014 ല്‍ ആയിരുന്നു പദ്മപ്രിയയുടെയും ജാസ്മിന്‍ ഷായുടെയും വിവാഹം. മുംബൈയില്‍ വച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടന്നത്.
'സീനു വാസന്തി ലക്ഷ്മി' എന്ന തെലുങ്ക് സിനിമയ്ക്ക് ശേഷം തൊട്ടടുത്ത സിനിമ, മമ്മൂട്ടി - ബ്ലെസി കോംപിനേഷനിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ കാഴ്ചയായിരുന്നു. കാഴ്ചയിലെ പദ്മപ്രിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അമൃതം, രാജമാണിക്യം, വടക്കും നാഥന്‍, കറുത്ത പക്ഷികള്‍ എന്നിങ്ങനെ മികച്ച സിനിമകളും കഥാപാത്രങ്ങളും പദ്മപ്രിയയിലേക്ക് എത്തിയിരുന്നു. കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴായിരുന്നു സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത് നടി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്.