Image

കേരളത്തില്‍ ആദ്യ ദിനം കിടിലന്‍ കളക്ഷനുമായി ജനനായകന്‍

Published on 25 July, 2026
 കേരളത്തില്‍ ആദ്യ ദിനം കിടിലന്‍ കളക്ഷനുമായി ജനനായകന്‍

 

പ്രതിസന്ധികള്‍ക്കൊടുവില്‍ ലോകവ്യാപകമായി തിയേറ്ററുകളില്‍ റിലീസായ വിജയ്യുടെ അവസാന ചിത്രം ജനനായകന്‍ ആഗോളതലത്തില്‍ 80 കോടിയില്പരം രൂപയും കേരളത്തില്‍ നിന്ന് മാത്രം 5.8 കോടി രൂപയും ആദ്യ ദിനം കളക്ഷന്‍ നേടി. കേരളത്തില്‍ രാവിലെ 6 മുതല്‍ ആരംഭിച്ച ഷോകള്‍ മുതല്‍ ലേറ്റ് നൈറ്റ് ഷോകള്‍ വരെ ഹൗസ്ഫുള്‍ ആകുന്ന കാഴ്ചയാണ് കേരളം ഇന്നലെ കണ്ടത്. തങ്ങളുടെ പ്രിയ നായകന്‍ വിജയ്യെ തിയേറ്ററില്‍ ഒരിക്കല്‍ കൂടി കണ്ട് ആഘോഷമാക്കാന്‍ പ്രായഭേദമന്യേ ജോലിക്കു പോലും അവധി എടുത്ത ആരാധകര്‍ വിജയുടെ അവസാന ചിത്രം ജനനായകന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ആഘോഷമായി മാറ്റുകയായിരുന്നു.

പ്രവര്‍ത്തി ദിനമായിട്ടും രണ്ടാം ദിനവും ഫാസ്റ്റ് ഫില്ലിംഗ്, ഹൗസ് ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ തമിഴ് പതിപ്പാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിരിക്കുന്നത്. 36.50 കോടി രൂപയാന്‍ സിനിമ നേടിയിരിക്കുന്നത്. തെലുങ്ക് പതിപ്പ് 2.75 കോടി രൂപയും ഹിന്ദി പതിപ്പ് 1.75 കോടി രൂപ വീതവുമാണ് നേടിയിരിക്കുന്നത്. എല്ലാ ഭാഷകളിലുമായി ചിത്രത്തിന് ഇന്ത്യയില്‍ 41.6 ശതമാനം ഒക്യുപന്‍സി ലഭിച്ചു. ഏറ്റവും മികച്ച പ്രതികരണം തമിഴ് പതിപ്പിനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്‍ ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ,മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിച്ചിരിക്കുന്നത്. ജനനായകന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്: ഛായാഗ്രഹണം സത്യന്‍ സൂര്യന്‍, ആക്ഷന്‍ അനില്‍ അരശ്, ആര്‍ട്ട് : വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി ശേഖര്‍, സുധന്‍, ലിറിക്‌സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വീര ശങ്കര്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍ എന്നിവരാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക