Image

എന്തുകൊണ്ട് കേരളത്തില്‍ ദൃശ്യം 3 യെക്കാള്‍ കളക്ഷന്‍ വാഴ 2 നേടി?; കാരണം പറഞ്ഞ് സുരേഷ് ഷേണായ്

Published on 25 July, 2026
 എന്തുകൊണ്ട് കേരളത്തില്‍ ദൃശ്യം 3 യെക്കാള്‍ കളക്ഷന്‍ വാഴ 2 നേടി?; കാരണം പറഞ്ഞ് സുരേഷ് ഷേണായ്

 

ഈ വര്‍ഷം തിയേറ്ററില്‍ വമ്പന്‍ വിജയം കൊയ്ത സിനിമകള്‍ ആണ് ദൃശ്യം 3 യും വാഴ 2 വും. രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ 200 കോടി പിന്നിട്ടിരുന്നു. കേരളത്തിലും ഇരു സിനിമകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ദൃശ്യം 3 യെക്കാള്‍ കൂടുതല്‍ കളക്ഷന്‍ കേരളത്തില്‍ നിന്ന് നേടിയത് വാഴ 2 ആയിരുന്നു. ഇപ്പോഴിതാ ഇതിന്റെ കാരണം തുറന്നുപറയുകയാണ് ഷേണായ്സ് തിയേറ്റര്‍ ഉടമയായ സുരേഷ് ഷേണായ്.

'വാഴ 2 വും ദൃശ്യം 3 യും രണ്ട് ഴോണര്‍ സിനിമകളാണ്. ഒന്ന് ഫാമിലി ത്രില്ലറും മറ്റേത് ഫണ്‍ പടവുമാണ്. വാഴ 2 വിന് കയറിയത് മുഴുവന്‍ ജെന്‍ സി പ്രേക്ഷകരാണ്. ദൃശ്യം 3 യ്ക്ക് കൂടുതല്‍ എത്തിയത് ഫാമിലി പ്രേക്ഷകരാണ്. ഈ ഇന്‍ഫ്‌ലുണ്‍സേര്‍സ് ഉണ്ടായതുകൊണ്ടാകാം വാഴ 2 വിന് റിപ്പീറ്റ് പ്രേക്ഷകര്‍ ഒരുപാട് വന്നു', സുരേഷ് ഷേണോയുടെ വാക്കുകള്‍. 2026ലെ ഏറ്റവും വലിയ ഹിറ്റായി ദൃശ്യം 3 മാറിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വിശ്വസിനീയമായ സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം ആകെ നേടിയത് 237.70 കോടിയാണ്. ഇതോടെ ഈ വര്‍ഷത്തെ ഹൈയസ്റ്റ് ഗ്രോസിങ് മലയാളം സിനിമയായി മാറിയിരിക്കുകയാണ് ദൃശ്യം 3.

കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 90.21 കോടി ആയിരുന്നു. കേരളത്തില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും വലിയ നാലാമത്തെ കളക്ഷന്‍. എന്നാല്‍ ഇക്കാര്യത്തില്‍ 128 കോടിയോളം നേടിയ വാഴ 2 തന്നെയാണ് റാങ്കിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം കേരളത്തിന് പുറത്ത്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 37 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സായ ഹാഷിറേ ഗ്യാങ്ങിനെ പ്രധാന കഥാപാത്രങ്ങളാക്കി സവിന്‍ എസ് എ സംവിധാനം ചെയ്ത വാഴ 2 ബോക്സ് ഓഫീസില്‍ വന്‍ നേട്ടം ആണ് നേടിയത്. വിപിന്‍ ദാസ് രചനയും നിര്‍മാണവും നിര്‍വഹിച്ച ചിത്രം 200 കോടിക്ക് മുകളില്‍ ആണ് ആഗോള തലത്തില്‍ നിന്ന് വാരിക്കൂട്ടിയത്. മോഹന്‍ലാലിന്റെ തുടരും കേരളത്തില്‍ നിന്ന് നേടിയ ലൈഫ്‌ടൈം കളക്ഷനായ 118.90 കോടി രൂപയെ അടക്കം വാഴ 2 മറികടന്നിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക