Image

ഭാവനയുടെ വിജയചിത്രം, ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് ആരംഭിച്ച് അനോമി

Published on 25 July, 2026
 ഭാവനയുടെ വിജയചിത്രം, ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് ആരംഭിച്ച് അനോമി

 

ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് അനോമി. വൈകാരികമായി ഏറെ ആഴമുള്ള 'സാറ' എന്ന ഫോറന്‍സിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തില്‍ എത്തുന്നത്. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. സി ജെ റോയ് നിര്‍മിച്ച അവസാന ചിത്രം കൂടെയാണ് അനോമി. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.

ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഇപ്പോള്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒന്‍പത് ദിവസം കൊണ്ട് 1.7 കോടിയാണ് അനോമിയുടെ ആഗോള കളക്ഷന്‍. 'മരണത്തിന്റെ സമവാക്യം' (The Equation of Death) എന്ന വിചിത്രവും കൗതുകകരവുമായ പ്രമേയവുമായി എത്തിയ അനോമി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മരണത്തിന് തൊട്ടുപിന്നാലെ സംഭവിക്കുന്ന നിഗൂഢതകളെ ശാസ്ത്രീയമായും വൈകാരികമായും സമീപിക്കുന്ന ചിത്രത്തിന്റെ മേക്കിങ് ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കങ്ങളും ഒപ്പം സമാന്തരമായി നീങ്ങുന്ന നിഗൂഢമായ ദൃശ്യങ്ങളും പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നു.

പനോരമ സ്റ്റുഡിയോസും ടി-സീരീസും സംയുക്തമായി അവതരിപ്പിക്കുന്ന ഈ ചിത്രം വലിയ ക്യാന്‍വാസില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഭാവന, റഹ്മാന്‍ എന്നിവരുടെ മികച്ച പ്രകടനം ചിത്രത്തിന്റെ കരുത്താണ്. സസ്പെന്‍സ് മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം മികച്ച സാങ്കേതിക നിലവാരത്തിലാണ് റിയാസ് മാരാത്ത് ഒരുക്കിയിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക