
ന്യൂയോര്‍ക്ക് : അമേരിക്കയും കാനഡയും ഉള്‍പ്പെടുന്ന മലങ്കര ആര്‍ച്ച് ഡയോസിസില്‍ ശ്ലൈഹീക സന്ദര്‍ശനം നടത്തി വരുന്ന മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പ്രാദേശിക തലവനും പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ തിരുമനസ്സുകൊണ്ട് ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ജൂലൈ 26-ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കുന്നു. മലങ്കര അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ തീത്തോസ് മെത്രാപ്പോലീത്തയും തദവസരത്തില്‍ സന്നിഹിതനായിരിക്കും. ദേവാലയ പുനര്‍നിര്‍മ്മാണം നടന്നു വരുന്നതിനാല്‍ വിക്ടറി ബുളവാഡിലുള്ള ആള്‍ സെയിന്റ് എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചിലാണ് ഇപ്പോള്‍ ആരാധന നടന്നു വരുന്നത്.

26-ാം തീയതി ഞായറാഴ്ച രാവിലെ 8.30ന് ദേവാലയത്തില്‍ എത്തിച്ചേരുന്ന ശ്രേഷ്ഠ കാതോലിക്കയെയും ആര്‍ച്ച് ബിഷപ്പിനേയും കത്തിച്ച മെഴുകുതിരി നല്‍കി വൈദീകശ്രേഷ്ഠര്‍ ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് ബാവ തിരുമനസ്സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഭാത നമസ്‌ക്കാരവും. വിശുദ്ധ കുര്‍ബ്ബാനയും. വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീക ശ്രേഷ്ഠര്‍, ആത്മായ നേതാക്കള്‍, വിശ്വാസി സമൂഹം എന്നിവര്‍ എത്തിച്ചേരുമെന്ന് ഇടവക വികാരി റവ.ഫാദര്‍ പീറ്റര്‍, റവ.ഫാദര്‍ ആകാശ് പോള്‍ എന്നിവര്‍ അറിയിച്ചു.

1970 കളുടെ ആരംഭത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറ്റം ആരംഭിച്ചപ്പോള്‍ സമാരംഭം കുറിച്ച സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവലായം സുവര്‍ണ്ണ ജൂബിലി നിറവില്‍ എത്തി നില്‍ക്കുന്നു. അമേരിക്കയിലെ പ്രഥമ മലങ്കര ദേവാലയമാണിത്. വൈദീകനായിരുന്നപ്പോള്‍ വേദശാസ്ത്ര ഉപരിപഠത്തിനായി അമേരിക്കയില്‍ എത്തിയ ശ്രേഷ്ഠ ബാവ തിരുമനസ്സുകൊണ്ട് സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രീഗോറിയോസ് ദേവാലയത്തില്‍ ശുശ്രൂഷ നിര്‍വ്വഹിച്ചിട്ടുണ്ട്. സ്റ്റാറ്റന്‍ ഐലന്റിലെ മലയാളി സമൂഹത്തോട് വ്യക്തിപരമായി ഏറെ അടുപ്പവും സ്‌നേഹവും കാത്തുസൂക്ഷിക്കുന്ന ബാവ തിരുമനസ്സുകൊണ്ട് ശ്രേഷ്ഠ കാതോലിക്ക ബാവയായി സ്ഥാനമേറ്റശേഷം നടത്തുന്ന പ്രഥമ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

ശ്രേഷ്ഠ ബാവ തിരുമനസ്സുകൊണ്ട് അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുവാനും അനുഗ്രഹം അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുവാനും അനുഗ്രഹം പ്രാപിക്കുവാനുമായി സാമുദായിക വ്യത്യാസമില്ലാതെ നിരവധിയാളുകള്‍ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

അനുഗ്രഹീതമായ ചടങ്ങുകളിലേക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി റവ.ഫാദര്‍. രാജന്‍ പീറ്റര്‍(വികാരി, റവ.ഫാദര്‍.ആകാശ് പോള്‍( സഹവികാരി), ചാക്കോ പൗലൂസ്(വൈസ് പ്രസിഡന്റ്), ജോസ് ഏബ്രഹാം(സെക്രട്ടറി), ബെന്നി ചാക്കോ(ട്രഷറര്‍), സാജന്‍ ജോര്‍ജ്(ജോയിന്റ് സെക്രട്ടറി), പോള്‍ പീറ്റര്‍ (ജോയിന്റ് ട്രഷറര്‍) എ്‌നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
1. ജോസ് ഏബ്രഹാം(സെക്രട്ടറി)-(718) 619-7759
2.ബെന്നി ചാക്കോ(ട്രഷറര്‍)-(347)265-8988.
3. ബിജു ചെറിയാന്‍(പിആര്‍ഓ)-(347) 613-5758

Mar Gregorios Syrian Orthodox Church
Worshipping At.
All Saints Episcopal Church
2329 Victory BLVD
Staten Island,
NY-10314
Timeഛ 8.30 AM