Image

ഭക്ഷ്യവിഷബാധ : ​ഹൈദരാബാദ് - ലണ്ടൻ വിമാനത്തിൽ പൈലറ്റിന് ശ്വാസംമുട്ടൽ; ഓക്സിജൻ നൽകി, ഒഴിവായത് വൻ ദുരന്തം

Published on 24 July, 2026
ഭക്ഷ്യവിഷബാധ : ​ഹൈദരാബാദ് - ലണ്ടൻ വിമാനത്തിൽ പൈലറ്റിന് ശ്വാസംമുട്ടൽ; ഓക്സിജൻ നൽകി, ഒഴിവായത് വൻ ദുരന്തം

​ന്യൂഡൽഹി: ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന ബ്രിട്ടീഷ് എയർവേസ് വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്ക് പ്രഭാതഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റു. യാത്രയ്ക്കിടെ 30,000 അടി ഉയരത്തിൽ വെച്ച് പൈലറ്റുമാരിലൊരാളുടെ ആരോഗ്യനില വല്ലാതെ വഷളാകുകയും അടിയന്തരമായി ഓക്സിജൻ നൽകേണ്ടിയും വന്നു. എങ്കിലും മറ്റ് രണ്ട് പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിൽ വിമാനം ലണ്ടനിൽ സുരക്ഷിതമായി ഇറക്കിയതിനെ തുടർന്ന് വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ എയർലൈൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

​ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 7.45-ന് പുറപ്പെട്ട ബി.എ 276 വിമാനത്തിലാണ് സംഭവം. യാത്രയ്ക്ക് തലേന്ന് രാത്രി എയർലൈൻ ക്രമീകരിച്ച ഹൈദരാബാദിലെ പതിവ് ഹോട്ടലിലാണ് പൈലറ്റുമാർ താമസിച്ചിരുന്നത്. യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് ഹോട്ടൽ ലോഞ്ചിൽ നിന്നാണ് ഇവർ പ്രഭാതഭക്ഷണവും മറ്റൊരു കമ്പനിയുടെ കുപ്പിവെള്ളവും ഉപയോഗിച്ചത്. 10 മണിക്കൂറിലധികം ദൈർഘ്യമുള്ള യാത്രയ്ക്കിടെയാണ് മൂവർക്കും അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങിയത്.

​ആരോഗ്യനില ഗുരുതരമായ പൈലറ്റിന് വിമാനത്തിനുള്ളിൽ വെച്ച് തന്നെ അടിയന്തര ശുശ്രൂഷ നൽകുകയായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും മറ്റ് രണ്ട് പൈലറ്റുമാർ ചേsearch()ന്നാണ് വിമാനം നിയന്ത്രിച്ച് ലണ്ടൻ ഹിത്രൂ എയർപോർട്ടിലെ ടെർമിനൽ 3-ൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.05-ഓടെ സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചത്. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ ആരോഗ്യനില മോശമായ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ടുപേരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക