Image

'സ്വര്‍ഗ്ഗീയ സംഗീതം' : മുഖ്യാതിഥിയായി പ്രശസ്ത സംഗീതജ്ഞന്‍ മോന്‍സി തോമസ് കാരയ്ക്കല്‍

പി പി ചെറിയാന്‍ Published on 24 July, 2026
'സ്വര്‍ഗ്ഗീയ സംഗീതം' : മുഖ്യാതിഥിയായി പ്രശസ്ത സംഗീതജ്ഞന്‍ മോന്‍സി തോമസ് കാരയ്ക്കല്‍

ഡിട്രോയിറ്റ് : ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ സംഗീത കൂട്ടായ്മയായ 'സ്വര്‍ഗ്ഗീയ സംഗീതം' പരമ്പരയുടെ 47-ാമത് വോളിയം ജൂലൈ 24 വെള്ളിയാഴ്ച തത്സമയ ഓണ്‍ലൈന്‍ സംഗീത സായാഹ്നമായി സംഘടിപ്പിക്കുന്നു. ഈസ്റ്റേണ്‍ സമയം രാത്രി 8:15-ന് (08:15 PM EST) സൂം (Zoom) പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി തത്സമയം പ്രക്ഷേപണം ചെയ്യുന്നത്.

പ്രശസ്ത ഗായകനും സംഗീത സംവിധായകനും സൗണ്ട് എഞ്ചിനീയറുമായ മോന്‍സി തോമസ് കാരയ്ക്കല്‍ പങ്കടുക്കുന്ന 'ഫേസ് ടു ഫേസ്' അഭിമുഖവും തത്സമയ ഗാനസന്ധ്യയുമാണ് ഈ പതിപ്പിന്റെ പ്രധാന ആകര്‍ഷണം.

സുവിശേഷ-ആത്മീയ സംഗീത രംഗത്ത് 100-ലധികം ഗാനങ്ങള്‍ക്ക് സംഗീതസംവിധാനവും നിരവധി ഗാനങ്ങള്‍ക്ക് ഓര്‍ക്കസ്‌ട്രേഷനും നിര്‍വ്വഹിച്ചിട്ടുള്ള മോന്‍സി തോമസ് കാരയ്ക്കല്‍, മാര്‍ത്തോമ്മാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ (MTEA) ഡോ. മാത്യൂസ് മാര്‍ അത്തനാസിയോസ് മെമ്മോറിയല്‍ ഗോസ്പല്‍ ടീമില്‍ കഴിഞ്ഞ 12 വര്‍ഷമായി സജീവ അംഗമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ മാരാമണ്‍ കണ്‍വെന്‍ഷനില്‍ അദ്ദേഹത്തിന്റെ സംഗീത സൃഷ്ടികള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും മാരാമണ്‍ ക്വയറിലെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം.

എം. ജി. ശ്രീകുമാര്‍, കെ. ജി. മാര്‍ക്കോസ്, കെസ്റ്റര്‍, ഇമ്മാനുവല്‍ ഹെന്റി, അഭിജിത്ത് തുടങ്ങി ഭാരതത്തിലെ പ്രമുഖ പിന്നണി-സുവിശേഷ ഗായകരുമായി സഹകരിച്ച് നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഭാര്യ സീനാമോള്‍ക്കും മകള്‍ മരിയ റെയ്ച്ചലിനുമൊപ്പം തിരുവല്ലയിലാണ് അദ്ദേഹം താമസിക്കുന്നത്.

സാം അലക്‌സിന്റെ (Sam Alex) ആരംഭ പ്രാര്‍ത്ഥനയോടെ തുടക്കമാകുന്ന സംഗീത സായാഹ്നത്തില്‍ റവ. ജേക്കബ് തോമസ് (Rev Jacob Thomas) സമാപന പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സണ്ണി, റവ. സാം ലൂക്കോസ്, ജോജു, സാബു, ഷിജു, അജി, റിട്ടു, രജനി, ഷീബ, ജനിയാ  തുടങ്ങിയവര്‍ ചടങ്ങില്‍ സഹ-പങ്കാളികളാകും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴുവന്‍ ആത്മീയ-സംഗീത പ്രേമികളെയും ഈ അനുഗ്രഹീത സംഗീത സന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

സൂം ലൈവ് വിവരങ്ങള്‍:
Zoom Meeting ID: 769 374 4841
Password: music
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക