Image

കളക്ഷനും മോശമായിരുന്നു, രണ്ടാം ദിനം മുതല്‍ ഡ്രോപ്പ് ആയി; പേട്രിയറ്റിന്റെ പരാജയത്തെക്കുറിച്ച് സുരേഷ് ഷേണായ്

Published on 24 July, 2026
 കളക്ഷനും മോശമായിരുന്നു, രണ്ടാം ദിനം മുതല്‍ ഡ്രോപ്പ് ആയി; പേട്രിയറ്റിന്റെ പരാജയത്തെക്കുറിച്ച് സുരേഷ് ഷേണായ്

 

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച മഹേഷ് നാരായണന്‍ ചിത്രം പേട്രിയറ്റ് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ നേടിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, നയന്‍താര, രേവതി, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ വലിയ താരനിര തന്നെ അണിനിരന്നിട്ടും സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. സിനിമയുടെ മോശം പ്രതികരണങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് ഷേണായ്സ് തിയേറ്റര്‍ ഉടമയായ സുരേഷ് ഷേണായ്.

'കണ്ടന്റിന് മുകളില്‍ സ്റ്റാര്‍ പവര്‍ വന്നതു കൊണ്ടാണ് പേട്രിയറ്റ് വിജയം കാണാതെ പോയത്. മഹേഷ് നാരായണന്റെ സ്‌ക്രിപ്റ്റിനും മുകളിലേക്ക് താരങ്ങളുടെ സ്റ്റാര്‍ഡം പോയി. കളക്ഷനിലും പേട്രിയറ്റ് മോശമായിരുന്നു. ആദ്യ ദിനം നല്ല ഇനിഷ്യല്‍ കളക്ഷന്‍ വന്നെങ്കിലും അത്ര ഗംഭീര ബുക്കിംഗ് ഒന്നുമായിരുന്നില്ല. ഇത്രയും താരങ്ങള്‍ ഉള്ള സ്ഥിതിക്ക് അതിനേക്കാള്‍ കൂടുതല്‍ ബുക്കിങ് വരേണ്ടതായിരുന്നു. രണ്ടാം ദിനം മുതല്‍ കളക്ഷന്‍ താഴേക്ക് പോയി', സുരേഷ് ഷേണായ്യുടെ വാക്കുകള്‍.

പേട്രിയറ്റ് ആഗോള ബോക്‌സ് ഓഫീസില്‍ 79.91 കോടി നേടിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി 36.66 കോടിയും വിദേശത്ത് നിന്ന് 43.25 കോടിയുമാണ് നേടിയിരിക്കുന്നത്. ആദ്യ മൂന്ന് ദിവസം കൊണ്ട് മാത്രം സിനിമ നേടിയത് 61.25 കോടി ആയിരുന്നു. ആദ്യ ദിനം ആഗോള തലത്തില്‍ ചിത്രം 29.37 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണിത്. മോഹന്‍ലാല്‍ വരുന്ന ഭാഗങ്ങളെല്ലാം തിയേറ്ററില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ കാണാം.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പേട്രിയറ്റ് നിര്‍മിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാള്‍ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്. വിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാള്‍ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക