Image

ടൊവിനോയുടെ ‘പള്ളിച്ചട്ടമ്പി’ ഒടിടിയിലേക്ക്

Published on 23 July, 2026
ടൊവിനോയുടെ ‘പള്ളിച്ചട്ടമ്പി’ ഒടിടിയിലേക്ക്

തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ടൊവിനോ തോമസ് ചിത്രം ‘പള്ളിച്ചട്ടമ്പി’ ഒടുവിൽ ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് പീരീഡ് ചിത്രം ജൂലൈ 24 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക് എത്തും. കഴിഞ്ഞ ഏപ്രിൽ 15നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.

1950-60 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ സൗത്ത് ഇന്ത്യൻ താരം കയാദു ലോഹറാണ് നായികയായി എത്തുന്നത്. വിജയ് രാഘവൻ, ടി.ജി. രവി, സുധീർ കരമന, ബാബുരാജ്, സിദ്ദിഖ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. വേൾഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെയും ബാനറുകളിൽ നിർമ്മിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ടി.എസ്. സുരേഷ് ബാബുവാണ്.

ജേക്ക്സ് ബിജോയ് ഈണം പകർന്ന ചിത്രത്തിലെ ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായി മാറി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക