
കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ കന്നഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'ദൈവ' ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. മഞ്ജുനാഥ് ജയരാജ്, സുരഭി റെഡ്ഡി, നീതു റായ്, ബാല രാജ്വാടി, നിശ്ചിത ഷെട്ടി, ചെലുവരാജ് ഗൗഡ, ഋഷികേഷ് ആര്‍, അരുണ്‍ ബച്ചന്‍, വി. സി. എന്‍. മഞ്ജുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഞ്ജുനാഥ് ജയരാജാണ്.
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന 'ദൈവ', ദാരിദ്ര്യത്തില്‍ ജനിച്ച ഒരു യുവാവിന്റെ ജീവിതയാത്രയാണ് അവതരിപ്പിക്കുന്നത്. പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ നഗരത്തില്‍ പഠനം നടത്തുന്ന യുവാവിന് പിതാവിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നു. അവിടെ, ക്രൂരനായ ഭൂവുടമയായ കാലേഗൗഡയുടെ ഭീഷണിയിലും അടിച്ചമര്‍ത്തലിലും കഴിയുന്ന ഗ്രാമവാസികളുടെ ദുരവസ്ഥയാണ് അവന്‍ കാണുന്നത്. തുടര്‍ന്ന് കാലജ്ഞാനി എന്ന മിസ്റ്റിക് ഗുരുവിന്റെ മാര്‍ഗനിര്‍ദേശത്തോടെ തന്റെ യഥാര്‍ത്ഥ ദൗത്യം തിരിച്ചറിയുന്ന യുവാവ്, അനീതിക്കെതിരെ പോരാടി ഗ്രാമത്തിന് പ്രതീക്ഷയും ആത്മാഭിമാനവും സ്വാതന്ത്ര്യവും വീണ്ടെടുത്തുകൊടുക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്നു.
ആക്ഷനും ത്രില്ലും വൈകാരിക മുഹൂര്‍ത്തങ്ങളും സമന്വയിപ്പിച്ചിരിക്കുന്ന 'ദൈവ' പ്രേക്ഷകര്‍ക്ക് ആവേശകരമായ ഒരു സിനിമാനുഭവമാണ് സമ്മാനിക്കുന്നത്. നീതിക്കും ധൈര്യത്തിനും മനുഷ്യ മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ കഥയും ശക്തമായ കഥാപാത്രാവതരണങ്ങളും ശ്രദ്ധേയമാണ്. കല്പവൃക്ഷ ക്രിയേഷന്‍സ് ബാനറില്‍ ശില്‍പ ശ്രീ കെ പി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ വിതരണം നിര്‍മല്‍ ബേബി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയാണ് നിര്‍വഹിക്കുന്നത്. 'ദൈവ' ഉടന്‍ തന്നെ മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകുമെന്ന് നിര്‍മല്‍ ബേബി വര്‍ഗീസ് അറിയിച്ചു.
Movie Link: https://www.primevideo.com/detail/0MNDETS2VC8EQON5KPISUCYG67