Image

ട്രംപിന്റെ അമേരിക്കയ്ക്ക് മാത്രമല്ല കേരളത്തിനും ഉണ്ട് ഏലിയന്‍; 'പ്ലൂട്ടോ' ട്രെയ്‌ലര്‍ പുറത്തിറങ്ങി

Published on 23 July, 2026
 ട്രംപിന്റെ അമേരിക്കയ്ക്ക് മാത്രമല്ല കേരളത്തിനും ഉണ്ട് ഏലിയന്‍; 'പ്ലൂട്ടോ' ട്രെയ്‌ലര്‍ പുറത്തിറങ്ങി

 

അല്‍ത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുന്ന 'പ്ലൂട്ടോ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നീരജ് മാധവ് നായകനായി എത്തുന്ന ഈ ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ കോമഡി വിഭാഗത്തിലാണ് ഒരുങ്ങുന്നത്. നീരജ് മാധവ് അവതരിപ്പിക്കുന്ന വിക്കി എന്ന കഥാപാത്രവും മറ്റൊരു ഗാലക്സിയില്‍ നിന്ന് ഭൂമിയിലെത്തുന്ന പ്ലൂട്ടോ എന്ന അന്യഗ്രഹജീവിയും തമ്മിലുള്ള രസകരമായ കൂടിക്കാഴ്ചയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ചിത്രം ജൂലൈ 30 ന് തിയേറ്ററുകളില്‍ എത്തും.

അല്‍ത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോള്‍ നീരജ് മാധവിനൊപ്പം അജു വര്‍ഗീസ്, അര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ അജു വര്‍ഗീസിന്റെ വ്യത്യസ്തമായ മേക്കോവര്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. നീരജ് മാധവ്, അല്‍ത്താഫ് സലീം എന്നിവരെ കൂടാതെ സുബിന്‍ ടാര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീര്‍ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിന്‍, തുഷാര പിള്ള, വിപിന്‍ അറ്റ്‌ലി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രജുകുമാറും രശ്മി രജുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദിത്യന്‍ ചന്ദ്രശേഖറാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ സംവിധായകന്‍. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അര്‍ക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ രാഖിലും കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറുമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക