Image

എന്റെ ശമ്പളം 1.5 കോടിയോ! ആദ്യം കേട്ടപ്പോള്‍ ഞെട്ടി പിന്നെ സന്തോഷം തോന്നി; സൈജു കുറുപ്പ്

Published on 23 July, 2026
 എന്റെ ശമ്പളം 1.5 കോടിയോ! ആദ്യം കേട്ടപ്പോള്‍ ഞെട്ടി പിന്നെ സന്തോഷം തോന്നി; സൈജു കുറുപ്പ്

 

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതാരമാണ് സൈജു കുറുപ്പ്. മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച സൈജു കുറുപ്പ് ഇന്ന് നായകനായും സഹ നടനായും മികച്ച സിനിമകളുടെ ഭാഗമാണ്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം, മോഹിനിയാട്ടം എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമായിരുന്നു സൈജു കുറുപ്പ് കാഴ്ചവച്ചത്. തിയേറ്ററില്‍ സാമ്പത്തിക വിജയം നേടാന്‍ കഴിയാതെ പോയെങ്കിലും ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായെത്തിയ മോഹിനിയാട്ടം മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് നേടിയത്.

സാമ്പത്തികമായും ചിത്രം വലിയ നേട്ടമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ബോക്‌സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ കയറിയിട്ടും തന്റെ പ്രതിഫലത്തില്‍ ഇപ്പോഴും വലിയ മാറ്റമില്ലെന്ന് പറയുകയാണ് സൈജു കുറുപ്പ്. താന്‍ 1.5 കോടി ശമ്പളം വാങ്ങുന്നുണ്ട് എന്ന അശരീരി കേട്ട് ഞെട്ടിയെന്നും സൈജു കുറുപ്പ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാന്‍ വാങ്ങിച്ച് കൊണ്ടിരിക്കുന്ന സാലറിയുടെ ഡബിള്‍ പോലും ആക്കിയിട്ടില്ല ഇതുവരെ. പക്ഷേ എന്നോട് ഒന്ന് രണ്ടു പേര് പറഞ്ഞു ഒരു അശരീരി കേട്ടുവെന്ന്, ഞാന്‍ 1.5 കോടി ശമ്പളം ആക്കിയെന്ന്. അത് കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. പക്ഷേ ഒരു സന്തോഷം തോന്നി. അങ്ങനെ ചില ആളുകള്‍ എന്നെ വാല്യൂ ചെയ്യുന്നുണ്ടല്ലോ. പക്ഷെ സത്യത്തില്‍ അത്രയൊന്നും കിട്ടുന്നില്ല വളരെ കുറവാണ്. നാലില്‍ ഒന്ന് മാത്രമേയുള്ളൂ,' സൈജു കുറുപ്പ് പറഞ്ഞു.

 

Join WhatsApp News
Jayan Varghese 2026-07-23 18:14:20
ഉത്തമം കൗശലം വിദ്യ മധ്യമം കൃഷി വാണിഭം അധമം ഭാര ജീവനം. നീതിസാരം പ്രവക്ഷ്യാമി ……? ഭാര ജീവനം കൂടാതെ കഞ്ഞി കുടിച്ചു പോകുന്നുണ്ടല്ലോ ? അതുതന്നെ എത്ര ശ്രേഷ്ഠം ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക