Image

അണ്ണന്റെ പടത്തിന് കളക്ഷന്‍ കുറയുമോ! അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ജന നായകന്‍ എത്ര നേടി?

Published on 23 July, 2026
 അണ്ണന്റെ പടത്തിന് കളക്ഷന്‍ കുറയുമോ! അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ജന നായകന്‍ എത്ര നേടി?

 

ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകന്‍. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററില്‍ ആഘോഷമാക്കാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. ഇപ്പോഴിതാ സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയ കളക്ഷന്‍ ആണ് ശ്രദ്ധ നേടുന്നത്. ചിത്രം തിയേറ്ററില്‍ എത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ചിത്രം 20 കോടി രൂപ പിന്നിട്ടു.

മൂന്ന് ഭാഷകളിലായി ഇന്ത്യയില്‍ ഇതുവരെ 7 ലക്ഷത്തിലധികം ടിക്കറ്റുകള്‍ സിനിമയുടേതായി വിറ്റഴിഞ്ഞു. ബോക്‌സ് ഓഫീസ് ട്രാക്കറായ 'സാക്നില്‍ക്കി'ന്റെ കണക്കുകള്‍ പ്രകാരം, ബ്ലോക്ക് ചെയ്ത സീറ്റുകള്‍ ഒഴിവാക്കിയാല്‍ 14 കോടി രൂപയിലധികം മൂല്യമുള്ള ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും തമിഴ് പതിപ്പിന്റേതാണ്. തമിഴ്‌നാട്ടില്‍നിന്ന് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 7.90 കോടി രൂപയുടെ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്ന് 6.03 കോടി രൂപയും കേരളത്തില്‍നിന്ന് 1.91 കോടി രൂപയും ചിത്രം നേടി.

ആദ്യ ദിനം വലിയ നേട്ടം തന്നെ ജനനായകന്‍ കൊയ്യുമെന്നാണ് കണക്കുകൂട്ടല്‍. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്.ജനനായകന്‍ ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിച്ചിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക