Image

എന്റെ അച്ഛൻ (ധന്യ ശങ്കരി)

Published on 22 July, 2026
എന്റെ അച്ഛൻ (ധന്യ ശങ്കരി)

ജീവിച്ചിരുന്നപ്പോൾ ഒരിക്കലും എന്നോട് സ്നേഹത്തോടെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.. എപ്പോഴും സ്ട്രിക്റ്റ് ആയിരുന്നു... പഠിക്കണം എന്ന് എപ്പോഴും പറയും.. അച്ഛൻ വിചാരിച്ചേ പോലെ എനിക്ക് ഉയരുവാനായില്ല. എന്നെ നഴ്സിംഗ് പഠിപ്പിച്ചു അമേരിക്കയിൽ വിടണം എന്നായിരുന്നു ആഗ്രഹം.. അത് ഞാൻ കംപ്ലീറ്റ് ചെയ്തില്ല റാഗിംഗ് ആയിരുന്നു അതിനു കാരണം..

അത് കഴിഞ്ഞു വിവാഹം അതും അച്ഛന് ഇഷ്ടമില്ലാത്ത ഒരാളെ.അവിടെ തുടങ്ങി ഞങ്ങൾ തമ്മിലുള്ള വഴക്കുകളും മറ്റും. പിന്നീട് ഒരിക്കലും അച്ഛൻ എന്നെ അഗീകരിച്ചിട്ടില്ല. ഒരുതരം വെറുപ്പോടെ കണ്ടിട്ടുള്ളു... അങ്ങനെ കാണിക്കുമ്പോൾ എനിക്ക് അതിലും ദേഷ്യം തോന്നുമായിരുന്നു..

ചിലപ്പോൾ അച്ഛൻ എന്നെ ഒന്ന് ചേർത്ത് നിർത്തിയിരുന്നു എങ്കിൽ,സ്നേഹത്തോടെ ഒരു വാക്ക് സംസാരിച്ചിരുന്നു എങ്കിൽ ഈ ലോകത്തെ ഏറ്റവും നല്ല മകൾ ഞാൻ ആയേനെ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. എന്റെയും അച്ഛന്റെയും പലപ്പോഴത്തെ പിണക്കങ്ങളും പലരും മുതൽ എടുത്തു.. പ്രത്യകിച്ചു എന്റെ നാട്ടുകാർ.ഞങ്ങളെ തമ്മിൽ അകറ്റാൻ ശ്രമിച്ചിട്ടുണ്ട് പലരും . ഒരുവിധം ഒക്കെ അവരതിൽ വിജയിച്ചിട്ടുമുണ്ട്.

പലപ്പോഴും എന്റെ അമ്മ പറയും അച്ഛൻ ഒന്ന് ചിരിച്ചു കാണിച്ചാൽ അവൾ മനസ്സിൽ ഉള്ളത് എല്ലാം പറയും എന്ന്. എന്റെ അച്ഛൻ ശ്വാസകോശ സംബന്ധമായ അസുഖം ആയി ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു.. എന്നെ കൊണ്ട് ആകുമ്പോലെ എല്ലാം ഞാൻ നോക്കിയിട്ടുണ്ട്. ഒടുവിൽ പിണങ്ങി രണ്ടു വഴിക്ക് ആയി... എങ്കിലും കഴിഞ്ഞ ജനുവരി വീണ്ടും എന്നെ തിരികെ വിളിച്ചു ഞാൻ വീട്ടിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച ഒരു അസ്ഥി പഞ്ചരമായിരുന്നു.

അത് കണ്ടപ്പോ എന്റെ ഹൃദയം തകർന്ന് പോയി ഞാൻ ആ കാലിൽ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. എന്നെ ഒന്ന് വിളിച്ചൂടായിരുന്നോ ഞാൻ പൊന്നു പോലെ നോക്കില്ലായിരുന്നോ എന്ന് ഞാൻ ചോദിച്ചു . അടുത്ത ദിവസം നേരെ മുത്തൂറ്റ് കൊണ്ട് പോയി അപ്പോഴേക്കും അച്ഛന്റെ ഇമ്മ്യൂണിറ്റി ഫുൾ തകരാറിൽ ആയി...അൽബുമിൻ ഉൾപ്പെടെ ഇല്ലാതായി.അവിടെ നിന്നും അച്ഛനെ ഞാൻ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നു... ഹോസ്പിറ്റലിൽ വിട്ട് തിരികെ വന്ന ഞാൻ അവർക്കൊപ്പം തന്നെ താമസിച്ചു നീണ്ട ആറു മാസം...

അച്ഛൻ പഴയ പോലെ ഉഷാറായി. പലപ്പോഴും ശ്വാസം എടുക്കാൻ ആകാതെ കുഞ്ഞേ ഒന്ന് തീരുമാൻ പറയും.ഞാൻ പുറം തിരുമുമ്പോൾ എന്റെ തോളത്തേക്ക് അങ്ങ് ചാരി കിടക്കും അത് കാണുമ്പോൾ എനിക്ക് ഒരുപാട് സങ്കടം വരും ഒരിക്കൽ ഈ വീട് ഭരിച്ച സിംഹമാണല്ലോ എന്ന് ഞാൻ ഓർക്കും. ചിലപ്പോൾ പറയും എന്റെ കാലൊന്നു തിരുമ്മി തരുമോ എന്ന്..

അച്ഛൻ എന്നോട് കെഞ്ചുന്നെ കാണുമ്പോൾ എന്റെ കണ്ണ് നിറയും ഞാൻ അമ്മയോട് പറയും അച്ഛൻ ആജ്ഞപിക്കുന്നെ ആ എനിക്ക് ഇഷ്ടം എന്നോട് കെഞ്ചരുത് എന്ന് പറയണം എന്ന് .ജൂൺ 14നു ഞാൻ അമ്മയോട് പറഞ്ഞു അച്ഛനോട് പറ പൊറോട്ടയും ചിക്കൻ ഫ്രൈയും മനോഹരൻ ചേട്ടന്റെ കടയിൽ നിന്നും വാങ്ങാൻ.അമ്മ അത് അച്ഛനോട് പറഞ്ഞു അച്ഛൻ തലേന്ന് രാത്രി അത് വാങ്ങി തന്നു...

എന്നെ ഒരുപാട് തവണ ഇവിടെ അടുത്ത് വന്നിരുന്നു കഴിക്കാൻ പറഞ്ഞു വിളിച്ചു എനിക്ക് ഒരു ഫോൺ വന്നത് കൊണ്ട് ഞാൻ അതിൽ ബിസി ആയി അതുകൊണ്ട് ഞാൻ പിന്നീട് ആ കഴിച്ചേ. ആ കഴിക്കാൻ ഉള്ള വിളി അവസാനത്തെ ആയിരുന്നു എന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു.

ഒടുവിൽ ഈ ജൂൺ 15നു 
രാവിലെ 8 മണിക്ക് എഴുനേറ്റ് അമ്മ പിടിച്ചോണ്ട് ബാത്‌റൂമിൽ പോയി.ഞാൻ ചോദിച്ചു വയ്യേ എന്ന് .അപ്പോൾ പറഞ്ഞു കുഴപ്പമില്ല എന്ന്.എന്നും രാവിലെ കാൽ കുഴമ്പിട്ട് തിരുമി കൊടുക്കും ഞാൻ.അന്ന് അത് ചെയ്തില്ല ഞാൻ.രാവിലെ എനിക്ക് അത്യാവശ്യമായി അടൂർ പോകണമായിരുന്നു..

അത് കഴിഞ്ഞു വന്നപ്പോൾ ഒരു കുഴപ്പമില്ലാതെയിരിക്കുന്നു കട്ടിലിൽ . അത് കഴിഞ്ഞു എനിക്ക് മലയാലപ്പുഴ വരെ പോകണമായിരുന്നു. ഞാൻ പറഞ്ഞു ഞാൻ അവിടെ പോകുവാ എന്ന്.എന്നോട് ചോദിച്ചു എന്താ പതിവില്ലാതെ എന്നോട് യാത്ര ചോദിച്ചു പോകുന്നേ എന്ന്. ഞാൻ പറഞ്ഞു വെറുതെ തോന്നി എന്ന്..

ഞാൻ അവിടെ നിന്നും പോയി മലയാലപ്പുഴ എത്തിയപ്പോ അച്ഛൻ ശ്വാസം നിന്നുപോയി എന്ന് പറഞ്ഞു അമ്മ വിളിച്ചുപറഞ്ഞു.. ഞാൻ അന്നേരവും ഓർത്തത് സോഡിയം കുറഞ്ഞു പോയത് കൊണ്ടാകുമെന്ന.. എനിക്ക് ഒന്ന് കാണാൻ പോലും ആയില്ല ഞാൻ യാത്ര ചൊല്ലിയത് അവസാനമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു..

🥰എന്റെ അച്ഛൻ പോയപ്പോഴാണ് ഞാൻ അറിഞ്ഞത് ഈ ഭൂമിയിൽ ഞാൻ ഏറ്റവും സ്നേഹിച്ചത് എന്റെ അച്ഛനെ ആയിരുന്നു എന്ന്..🥰

വഴക്കിട്ട് വെറുത്തു വെറുത്തു ആ മനുഷ്യനെ ഞാൻ എന്റെ ജീവനേക്കാൾ സ്നേഹിച്ചിരുന്നു..

എന്റെ അച്ഛൻ ഇല്ലാത്ത ഈവീട് എനിക്കിപ്പോൾ ഇഷ്ടമല്ല.. എന്റെ അച്ഛൻ ഉണ്ടായാൽ മാത്രമെ ഈ വീട് വീടാകു. ഇനി എന്നോട് വഴക്കിടാൻ ആരുമില്ല. 32ദിവസമായി എന്റെ അച്ഛൻ ഈ ലോകത്ത് നിന്നും പോയിട്ട്... അച്ഛനെ ഓർത്തു ഞാൻ കരയാത്ത ഒരു ദിവസം എന്റെ ലൈഫിൽ ഇപ്പോൾ ഇല്ല.. എനിക്ക് അത് അംഗീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല അതാണ് സത്യം.

ഇച്ചിരി പോകുന്ന തടി ഉണ്ടെന്നേ ഉള്ളു എനിക്ക് മനസ് കൊണ്ട് പാവമാണ്..എനിക്ക് വെട്ടുപോത്തിന്റെ സ്വഭാവമാണ്. അഭിനയിക്കാൻ അറിയില്ല. സ്നേഹിക്കാൻ മാത്രമെ അറിയൂ..അച്ഛന്റെ ഓർമ്മകൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് ഇതെല്ലാം ആരോടേലും പറയണം എന്നുണ്ട് അത് കൊണ്ട ഇങ്ങനെ എഴുതിയെ അങ്ങനെ എങ്കിലും ഈ മനസ് ഒന്ന് ശാന്തമാകട്ടെ...

ഈ വീട്ടിൽ എല്ലാം എന്റെ അച്ഛന്റെ ഓർമ്മകൾ ഉറങ്ങി കിടക്കുന്നുണ്ട്.. അച്ഛൻ പോയപ്പോൾ ആണ് അച്ഛൻ ഇല്ലാത്ത അവസ്ഥ മനസ്സിൽ ആയത്... എന്നോട് വഴക്ക് ആണേലും ആ മനുഷ്യൻ ജീവിച്ചിരുന്നാൽ മതിയായിരുന്നു..

ഞാൻ എന്നും ദൈവത്തോട് ഒരുകാര്യം മാത്രമെ പ്രാർത്ഥിച്ചിട്ടുള്ളു.. ആത്മാർത്ഥമായി എന്റെ ആയുസ് എന്റെ അച്ഛനും അമ്മയ്ക്കും നൽകണേ എന്ന്... ദൈവം എന്റെ പ്രാർത്ഥന കേട്ടില്ല... അച്ഛൻ തിരിച്ചു വന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.

ഞാൻ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ചിലപ്പോൾ ദൈവത്തിനു എന്റെ അച്ഛനെ കൊണ്ട് പോകാൻ പറ്റില്ല ആയിരുന്നു.. അതാ എന്നെ ഇവിടെ നിന്നും മാറ്റി കളഞ്ഞേ... എന്തായാലും ഞാൻ എന്റെ അച്ഛനെ ഒത്തിരി മിസ്സ്‌ ചെയുന്നുണ്ട്...🥰🥰എനിക്ക് ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ അറിയൂ ചാച്ചി... പക്ഷെ ഉള്ളൂ നിറയെ സ്നേഹം മാത്രമെ ഉള്ളു ❤️

  • ധന്യ ശങ്കരി 
Join WhatsApp News
Jayan Varghese 2026-07-22 18:05:45
ഹൃദയ മുറിവുകളിൽ നിന്ന് ചോര കിനിയുന്ന എഴുത്ത്. അച്ഛനമ്മമാരുടെ തണൽ നഷ്ടപ്പെടുമ്പോൾ ജീവിതത്തിന്റെ പൊരിവെയിലത്ത് നിൽക്കാൻ പഠിച്ചേ തീരൂ എന്ന് കാലം നിശബ്ദമായി മന്ത്രിക്കുന്നത് കേൾക്കാം. അയ്യായിരം കോടി സ്ത്രീ പുരുഷന്മാർ നടന്നു പോയ ഈ മഹാകാല വീഥിയിൽ ഒരിക്കൽ അവർ മക്കളും മറ്റൊരിക്കൽ മാതാ പിതാക്കളുമായിരുന്നു! കണ്ണീർചാലുകളിൽ കാലം പണിഞ്ഞു വച്ച തുരുത്തുകളിൽ അടുത്ത മണി ആർക്കു വേണ്ടി മുഴങ്ങുന്നു എന്ന ആശങ്കയിലാണ് ഇന്ന് ജനിച്ച കുഞ്ഞു വരെ ഉൾകൊള്ളുന്ന മനുഷ്യ വർഗ്ഗം ! ഇതെല്ലാം പറയുമ്പോളും ഒരു മകളുടെ വേദന നെഞ്ചേറ്റുന്നു. കണ്ണ് നിറയുന്നു . ജയൻ വർഗീസ്.
Thomas J. Koovalloor 2026-07-23 15:53:42
Only few people could understand the feelings of a daughter, Dhanya Sankari, who wrote this sincere and heart touching article about her loving father. Congratulations! Truth is Beauty!
സന്തോഷ്‌ പത്തനംതിട്ട 2026-07-24 01:49:32
ജീവിച്ചിരിക്കെ നമ്മളെല്ലാം അങ്ങനെയാണ് പെരുമാറുന്നത് വഴക്കും പിണക്കവും എല്ലാം കാണിക്കും, അച്ഛന്മാരോട് പെണ്മക്കൾക്ക് സ്നേഹം കൂടുതലാണ് അതവരുടെ ജീവിതകാലം മുഴുവനും കൂടെ നിൽക്കുക തന്നെ ചെയ്യും. താങ്കളുടെ അച്ഛനോടുള്ള സ്നേഹം 100/100 ഉള്ളതുകൊണ്ടാണ് വഴക്കിട്ടതും പിണങ്ങിയതും എല്ലാം തിരിച്ച് അച്ഛനും അങ്ങനെ തന്നെയാണ് തന്റെ മോളുടെ ജീവിതം കളർ ആകണമെന്നേ ഏതൊരാച്ഛനും ആഗ്രഹിക്കുകയുള്ളു ഒരു പക്ഷെ വിധിയാൽ എല്ലാം തിരിഞ്ഞു പ്രകടം ആകുമ്പോൾ അച്ഛനും ഒരു ദേഷ്യവും സങ്കടവും ഉണ്ടാകും അതെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായുള്ളൂ... അച്ഛന്റെ ആത്മശാന്തിക് പ്രാർത്ഥനയോടെ മുന്നോട്ടു പോകുക. ദൈവം അനുഗ്രഹിക്കട്ടെ
ധന്യ 2026-07-24 14:39:53
എനിക്ക് കമന്റ്‌ ഇട്ട എല്ലാർക്കും ഒരായിരം നന്ദിയും സ്നേഹം ❤️❤️❤️അറിയിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക