Image

ലൂസി ദാസ്, 91, ഫിലഡൽഫിയയിൽ അന്തരിച്ചു

വിൻസന്റ് ഇമ്മാനുവൽ Published on 21 July, 2026
ലൂസി ദാസ്, 91, ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലഡൽഫിയ:  ലൂസി കിച്ചനർ  ദാസ്, 91, ഫിലഡൽഫിയയിൽ അന്തരിച്ചു. ആദ്യകാല മലയാളി കുടിയേറ്റക്കാരിലെ  പ്രമുഖ കുടുംബത്തിലെ അംഗമാണ്.  ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ ആദ്യകാല പ്രവർത്തകയാണ്. നാടകാഭിനയത്തിലും ശ്രദ്ധേയ ആയിരുന്നു.  അസംപ്‌ഷൻ ബി.വി.എം. ചർച്ച്  അംഗവും മലയാളി അസോസിയേഷൻ ഓഫ് ഫിലാഡൽഫിയ അംഗവുമായിരുന്നു. 
ചേർത്തലയാണ് സ്വദേശം. ലുധിയാന നഴ്‌സിംഗ് സ്‌കൂളിൽ വിദ്യാഭ്യാസത്തിനു ശേഷം ദൽഹി എ.ഐ.ഐ.എം.എസിൽ സേവനമനുഷ്ഠിച്ചു.  1970-ൽ അമേരിക്കയിലെത്തി. ഐൻസ്റ്റീൻ  ഹോസ്പിറ്റലിലും തുടർന്ന് ടെമ്പിൾ  യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും ആർ.എൻ. ആയി ദീർഘകാലം  സേവനമനുഷ്ഠിച്ചു.

ഭർത്താവ് കിച്ചനാർ ദാസ് 1988-ൽ അന്തരിച്ചു.

മക്കൾ: ലിസ് (ഭർത്താവ് ഓസ്റ്റിൻ), ജാനിസ് (ഡാമിയൻ), ക്രിസ്റ്റിന (പയസ്), നിവിൻ ദാസ് (ക്രിസ്റ്റി), നെഡ് ദാസ് (നിമ്മി).
കൊച്ചുമക്കൾ: കാതറിൻ, ഡേവിസ്, സിന്തിയ, ജെനോവ, ജോഷ്വ, മാക്സിമസ്, നിക്കോളാസ്, അലക്‌സാണ്ടർ, കെയ്റ്റലിൻ 
അലീന, കെയ്‌ലി, ജൂലിയസ്, ഡയാൻ, നോവ എന്നിവർ കൊച്ചുമകളുടെ മക്കളാണ്.  

പൊതുദർശനം: ജൂലൈ 27, രാവിലെ 9:30; സംസ്കാര ശുശ്രുഷ: 11:30 : അസംഷൻ ബി.വി.എം. ചർച്ച്, 1900 മെഡോബ്‌റൂക് റോഡ്, ഫീസ്റ്റർവിൽ-ട്രിവോസ്. 
സംസ്കാരം: ഹോളി സെഫൽക്കർ  സെമിത്തേരി, 3301 വെസ്റ്റ് ചെൽട്ടൻഹാം അവന്യു, ഫിലാഡൽഫിയ.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക