Image

ദി മലബാർ ടെയിൽസ് 22 മുതൽ വേവ്സ് ഒ ടി ടിയിൽ

Published on 21 July, 2026
ദി മലബാർ ടെയിൽസ് 22 മുതൽ വേവ്സ് ഒ ടി ടിയിൽ


കൊച്ചി : നിരൂപക പ്രശംസ പിടിച്ചു പറ്റിയ ദി മലബാർ ടെയിൽ സ് 22 മുതൽ വേവ്സ് ഒ ടി ടി യിൽ സൗജന്യമായി കാണാം.


കേന്ദ്ര സർക്കാരിന്റെ കീഴിലുളള പ്രസാർ ഭാരതിയുടെ സൗജന്യ ഒ ടി ടി പ്ലാറ്റ്ഫോമായ വേവ്സിലാണ് നാളെ മുതൽ ദി മലബാർ ടെയിൽസ് എന്ന ചിത്രത്തിന്റെ ഹിന്ദി, മലയാളം പതിപ്പുകൾ റിലീസ് ചെയ്യുന്നത്.
എം.പത്മകുമാർ ,ഷാജൂൺ കാര്യാൽ, ജോമോൻ എന്നീ സംവിധായകരുടെ സംവിധാന സഹായിയായി പ്രവർത്തിച്ച അനിൽ കുഞ്ഞപ്പൻ സംവിധാനം ചെയ്ത ചിത്രമാണ് മലബാർ ടെയിൽസ് .


അഞ്ച് വ്യത്യസ്ത കുടുംബങ്ങളിലെ ഹൃദയസ്പർശിയായ കഥ പറയുന്ന ദി മലബാർ ടെയിൽസ്  ചെമ്പ്, ബ്രേക്കപ്പ് , ശതാഭിഷേകം, പർദ്ദ, ബംഗ്ലാവ് എന്നീ അഞ്ച് കഥകളുള്ള ആന്തോളജി ചിത്രമാണ്. ചിത്രത്തിൽ ശിവരാജ് , അനിൽ ആന്റോ , പ്രദീപ് ബാലൻ, ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ , അൻവർ സാദിഖ്, വിജയൻ വി നായർ , പ്രണവ് മോഹൻ ,പ്രസീത വസു , ലത സതീഷ് , നവ്യ ബൈജു , സുമന ,അനുപ്രിയ എ.കെ, ആർദ്ര ദേവി തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ ക്യാമറ അഷ്റഫ് പാലാഴി, ഗോകുൽ വിജി, അപ്പു, രാകേഷ് ചെല്ലയ്യ , ഷിമിൽ എന്നിവരാണ്.
ഗാനരചന സുമന ,നൗഷാദ് ഇബ്രാഹിം, അനുപ്രിയ എ കെ .സംഗീതം ഫിഡൽ അശോക്, അമൽ ഇർഫാൻ . കോസ്റ്റ്യൂം അനിൽകുമാർ . മേക്കപ്പ് റഷീദ് അഹമ്മദ് .ആർട്ട് ശിവൻ കല്ലിഗൊട്ട, അഖിൽ കക്കോടി . മിക്സിങ്ങ് എൻജിനീയർ ജുബിൻ എസ് രാജ്. കളർ ഗ്രേഡിങ് ആൻഡ് ഡി എ ആർട്ടിസ്റ്റ്
പ്രഹ്ലാദ് പുത്തഞ്ചേരി .


ചോക്ക് ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പൻ നിർമ്മിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ , പ്രൊഡക്ഷൻ കൺട്രോളർ ഡോ. പ്രീത അനിൽ. എഡിറ്റിംഗ് ആൻഡ്‌ അസോസിയേറ്റ് ഡയറക്ടർ അനുപ്രിയ എ കെ. പ്രസാർ ഭാരതിയുടെ  WAVES OTT ഗൂഗിൾ പ്ലേ സ്റ്റോർ , ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ വഴി മൊബൈലുകളിലും സ്മാർട്ട് ടി വി കളിലും ഡൗൺലോഡ് ചെയ്താൽ സിനിമ ഉൾപ്പെടെയുള്ള നിരവധി പരിപാടികൾ സൗജന്യമായി കാണാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക