
31 വര്‍ഷത്തെ ബഹറൈന്‍ പ്രവാസത്തിനുശേഷം ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന എഴുത്തുകാരനും കവിയുമായ നസ്രേത്തില്‍ ജോസ് വര്‍ഗ്ഗീസിന്റെ ആദ്യ കവിതാസമാഹാരം 'സീതാചക്രം' അമേരിക്കയില്‍ പ്രകാശനം ചെയ്തു.
ഫിലാഡെല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ ചര്ച്ചില്‍ നടന്ന ചടങ്ങില്‍ വികാരി Rev. NIJU THOMAS പുസ്തകം പ്രകാശനം ചെയ്തു. ആദ്യ കോപ്പി Vice President Mr. SHAJI MATHAI ഏറ്റുവാങ്ങി. ഇന്‍ഡ്യ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇറങ്ങുന്ന 40 ഓളം ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന കവിതകളുടെ സമാഹാരമാണ് 'സീതാചക്രം'.

പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കനലില്‍ പുടം ചെയ്യപ്പെട്ട ഇദ്ദേഹത്തിന്റെ കവിതകള്‍ പച്ചയായ മനുഷ്യജീവിതം, വിശ്വാസം, ആത്മീയാന്വേഷണം, പ്രകൃതി, സ്മൃതി, കാലം, പ്രത്യാശ എന്നിവയിലൂടെ അനുവാചകരെ അനസ്യൂതം ആനയിക്കുന്നു. നസ്രേത്തില്‍ ജോസ് വര്‍ഗ്ഗീസിന്റെ കവിതകളില്‍ പ്രധാനമായും അനുഭവത്തിന്റെ ആഴവും ലളിതമായ ഭാഷയും ദാര്‍ശനികമായ കാഴ്ചപ്പാടും രചനകളുടെ പ്രത്യേകതയായി കാണാവുന്നതാണ്.