Image

തിരികെ വരുമായിരിക്കും.. ( കവിത : ഷീജ അരീക്കൽ )

Published on 21 July, 2026
തിരികെ  വരുമായിരിക്കും.. ( കവിത : ഷീജ അരീക്കൽ )

ഒരു ദിവസം
ഞാൻ വീട്ടിനകത്തു 
വളർത്തിയ
ചെടികളോടൊപ്പം
ജനാലകളും
വാതിലുകളും
പുറത്തേക്ക് ചാടിയിറങ്ങി
നടന്നു നീങ്ങി...

കുറച്ചു ദിവസം കഴിഞ്ഞ്
പോയ ചെടികൾ
മറ്റു മരങ്ങളോടൊപ്പം
തിരികെ വന്നു..

വീട്ടുമുറ്റത്ത്
വളർന്നു പന്തലിച്ച
മറ്റു ചെടികളോടൊപ്പം
വീടിനേയും
ഒപ്പം കൂട്ടി
എല്ലാവരും കൂടി 
ഒന്നിച്ച് എവിടേയ്‌ക്കോ
നടന്നു മറഞ്ഞു...

തിരികെ വരുമായിരിക്കും
ചിലപ്പോൾ...
മഴക്കാലം കഴിഞ്ഞോട്ടെ...
വേനൽ വന്നാൽ
നഷ്‌ടപ്പെട്ടതെല്ലാം
തിരികെ 
വരുമായിരിക്കും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക