
അനില്‍ ശ്രീരാഗം ഗാനരചനയും കലാസംവിധാനവും ചായാഗ്രഹണവും നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത 'മകരപ്പൊന്ന്' എന്ന അയ്യപ്പ ഭക്തിഗാന വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരം മൂഴി എന്‍ എസ്സ് എസ്സ് ഹാളില്‍ നടന്നു. പ്രദര്‍ശനോത്ഘാടനം ചലച്ചിത്ര, നാടക അഭിനേത്രിയായ ബീന കൊടക്കാട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നത് സ്വാമി ജയചന്ദ്ര തീര്‍ത്ഥയായിരുന്നു. സംഗീത സംവിധായകന്‍ സബീഷ് ബാല, ഗാനരചയിതാവ് പ്രദീഷ് അരുവിക്കര, സാഹിത്യകാരന്‍ ഹരന്‍ പുന്നാവൂര്‍, സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗോപന്‍ ശാസ്തമംഗലം, സിനിമ പിആര്‍ഒ അജയ് തുണ്ടത്തില്‍, തിരക്കഥാകൃത്തും സംവിധായകനുമായ അനില്‍ ശ്രീരാഗം തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം നെടുമങ്ങാടിന്റെ മനോഹരമായ ലൊക്കേഷനുകളിലാണ് 'മകരപ്പൊന്ന്' ഷൂട്ട് ചെയ്തത്. കാടും മലയുമെല്ലാം നെടുമങ്ങാടും പരിസര പ്രദേശങ്ങളും തന്നെ. ചെല്ലഞ്ചിയാറാണ് പമ്പാ നദിയായി ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ജല്‍സു ചന്ദ്രന്‍, ആഷോ സമം, രതീഷ് വേലു മണി, ഗിരീശന്‍ ചാക്ക, പ്രേംകുമാര്‍ ആലപ്പുഴ, സിന്ധു പേയാട് തുടങ്ങിയവര്‍ കഥാപാത്രങ്ങള്‍ ആകുന്ന ഗാനത്തില്‍ പന്തളം കൊട്ടാരവും മണികണ്ഠ സ്വാമി പുലിപ്പാല്‍ തേടി പോകുന്ന അയ്യപ്പചരിതവും പറഞ്ഞുപോകുന്നുണ്ട്.

മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളുടെ കലാ സംവിധായകന്‍ കൂടിയായ അനില്‍ ശ്രീരാഗം വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ പന്തളം കൊട്ടാരത്തിന്റെ സെറ്റാണ് ഗാനചിത്രീകരണത്തിനായി ഉപയോഗിച്ചത്.
നടന്‍ പത്മശ്രീ മധുവാണ് മകരപ്പൊന്നിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഭക്തി ഗാനങ്ങള്‍ ആസ്വദിക്കുന്ന അയ്യപ്പഭക്തര്‍ക്ക് വ്യത്യസ്ഥമായ ഒരു അനുഭവമായിരിക്കും 'മകരപ്പൊന്ന് '
കളര്‍ ഫിലിംസ് & ഫ്രെയിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിച്ച മകരപ്പൊന്നില്‍ അയ്യപ്പനായി അഭിനയിക്കുന്നത് മുഹമ്മദ് ഇര്‍ഫാനാണ്
അയ്യപ്പന്റെ ബാല്യം മണികണ്ഠസ്വാമിയായി ബാലതാരം തൃദേവും അഭിനയിച്ചിരിക്കുന്നു.

സഹ സംവിധാനം : ഗിരീശന്‍ ചാക്ക,
മുഖ്യ സംവിധാന സഹായി : സുധീഷ് നന്ദനം, പ
എഡിറ്റിംഗ് : അമല്‍ ജിത്ത്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഗോപന്‍ ശാസ്തമംഗലം,
നിര്‍മ്മാണം : സുനില്‍ കുമാര്‍, അനില്‍ ശ്രീരാഗം,
പിആര്‍ഓ- അജയ് തുണ്ടത്തില്‍.