
ഇന്‍സ്റ്റഗ്രാമില്‍ ലോകകപ്പ് ആവേശത്തില്‍ പങ്കുവച്ച വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഉയര്‍ന്ന മോശം കമന്റുകള്‍ക്ക് മറുപടിയുമായി അന്ന രാജന്‍. മുഖത്തടിച്ച ഭാഷയില്‍ രൂക്ഷമായ മറുപടിയാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ റീല്‍ വിഡിയോയില്‍ നെഗറ്റിവ് കമന്റ് ചെയ്തവര്‍ക്കെതിരെയാണ് നടിയുടെ പ്രതികരണം.
ആകാംക്ഷയില്‍ ഒരു റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ. ചീത്ത കമന്റ്‌സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു. നന്ദി എല്ലാവര്‍ക്കും. അന്ന രാജന്‍ കുറിച്ചു.
അര്‍ജന്റീമ ആരാധികയായ അന്ന ടീമിന്റെ ജഴ്‌സി അണിഞ്ഞുള്ള റീല്‍ വീഡിയോ മത്സരത്തിന്റെ ബ്രേക്ക് ടൈമില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കൂടാതെ സബ്‌സ്‌ക്രിപ്ഷന്റെ ഭാഗമായുള്ള ഗ്ലാമര്‍ റീലും പോസ്റ്റ് ചെയ്യുകയുണ്ടായി. വലിയ വിമര്‍ശനമാണ് ഈ രണ്ട് വീഡിയോയ്ക്കും നേരിടേണ്ടി വന്നത്. ഇതേ തുടര്‍ന്ന് കമന്റ് ബോക്‌സ് നടി നീക്കം ചെയ്തു.