
പ്രായം പറയാതെ വയ്യ
പറഞ്ഞിട്ടും കാര്യമില്ല.
സമ്പത്ത് കുന്നുകൂടിയാലും,
സ്നേഹത്തിൻ തണലാകാൻ
ആരുമില്ലെങ്കിൽ, ശിശുവിന് ആയുസ്സില്ലാ
ജീവിതത്തിനു പൂർണതയില്ല.
സമ്പാദ്യം എത്ര കുന്നുകൂടിയാലും,
വാർദ്ധക്യം വന്നു വിളിക്കുമ്പോൾ
കൈപിടിക്കാനൊരു സ്വന്തം കൈ
അരികിലില്ലെങ്കിൽ, ശൂന്യത മാത്രം.
അദ്ധ്വാനo വൃഥാ എന്നറിയുന്ന പ്രായം
അറുപത് പിന്നിടുമ്പോൾ പഠിച്ചിരിക്കണം
ഇരിക്കും അധികാരക്കസേര വിട്ട്
വീട്ടിൽ വിശ്രമിക്കും പ്രായം .. ..
സമഭാവനയുടെ വെളിച്ചത്തിൽ
ജീവിതം വീണ്ടും തളിർക്കുന്നു .
സൗഹൃദo പുതുക്കി സഹപ്രവർത്തകർ
എഴുപത് കഴിഞ്ഞെന്നാൽ
വീട്ടുമുറ്റo വിശാല ലോകം.
മക്കൾ തിരക്കിൻ ചിറകിലേറി
അകലെയാണ് സങ്കടമില്ലൊട്ടും
യൗവനത്തിന്റെ മധുരസ്മരണകൾ
അയവിറക്കി, ഓർമ്മതൻ ലോകത്തിൽ
ദിവസങ്ങളെ ഉത്സവമാക്കി കഴിയും പ്രായം
എൺപതിനോടടുക്കുമ്പോൾ
.ഓർമ്മകൾ കാറ്റിൽ ലയിക്കും.
മക്കൾ തൻ സാമീപ്യം
ഫോൺകോളിൽ നിറയും.
കണ്ണട മാറിയാലും കാഴ്ച
തിരികെ തെളിയാ പ്രായം .
ശൂന്യതയുടെ ലോകം
നിശ്ശബ്ദമായി .നോക്കെത്താ ദൂരത്ത്
നോക്കിയിരിക്കും പ്രായം
എൺപത് പിന്നിട്ടെന്നാൽ
ഭൂമി മെല്ലെ മെല്ലെ
മാടിവിളിച്ചു തുടങ്ങുന്നു .
ജീവിത സായാഹ്നം—
ഭയം തീരെ ഇല്ലാത്ത പ്രായം
ചിരിയോടെ നോക്കന്ന പ്രായം
,ഭൂമിക്കു ഭാരo പലരും . പറയുന്ന പ്രായം
നൂറിനോടടുക്കുന്ന പ്രായം
സുഖദുഃഖങ്ങളുടെ കിരീടം വച്ച്
ഭാര രഹിതമായി കിടക്കും പ്രായം
മക്കൾക്ക് ഭാരമായി മാറും പ്രായം
മനുഷ്യന്റെ മഹത്തായ പ്രായം
പ്രായം ഒരു സംഖ്യ മാത്രമല്ല;
ജീവിതം എഴുതിയ
മഹത്തായ ഒരു കവിത
ചരിത്രം കുറിക്കും പ്രായം.