
കീവ്: യുക്രൈയ്ന്‍ നഗരമായ ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ മലയാളിയടക്കം 10 പേര്‍ കൊല്ലപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ (26) ആണ് മരിച്ച മലയാളി. ഗിനിയ-ബിസാവു പതാകയേന്തിയ കപ്പലില്‍ ചോളം കയറ്റി ഒഡേസ തുറമുഖത്ത് നിന്ന് നീങ്ങുന്നതിനിടെയാണ് റഷ്യന്‍ ക്രൂയിസ് മിസൈല്‍ കപ്പലിന്റെ വശത്ത് പതിച്ചത്. ഇതേത്തുടര്‍ന്ന് കപ്പലില്‍ വന്‍ തീപിടിത്തമുണ്ടായി.
കപ്പലിലുണ്ടായിരുന്ന 18 പേരില്‍ അഖില്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു യുക്രെയ്‌നിയന്‍ ഹാര്‍ബര്‍ പൈലറ്റും ഉള്‍പ്പെടുന്നു. ബാക്കിയുള്ളവര്‍ ഇന്ത്യന്‍, സിറിയന്‍ പൗരന്മാരായ ജീവനക്കാരാണ് ഗോള്‍ഡന്‍ ലിയോ’ എന്ന കപ്പലിനു നേരെയായിരുന്നു ആക്രമണമെന്നും യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖലയില്‍ തുടര്‍ച്ചയായ റഷ്യന്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജൂലൈയില്‍ മാത്രം റഷ്യന്‍ ആക്രമണങ്ങളില്‍ 28 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ഒലെ കിപ്പര്‍ പറഞ്ഞു.