Image

‘ജന നായകൻ’ ജൂലൈ 23-ന് റിലീസ്: അഡ്വാൻസ് ബുക്കിംഗിൽ മാത്രം നേടിയത് കോടികൾ!

Published on 20 July, 2026
  ‘ജന നായകൻ’ ജൂലൈ 23-ന് റിലീസ്: അഡ്വാൻസ് ബുക്കിംഗിൽ മാത്രം നേടിയത് കോടികൾ!

ദളപതി വിജയ്‍യുടേതായി തിയേറ്ററുകളിലെത്തുന്ന അവസാന ചിത്രമായ ‘ജന നായകൻ’ ജൂലൈ 23-ന് റിലീസ് ചെയ്യും. ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിൽ നിന്ന് മാത്രം 6.7 കോടി രൂപയാണ് ചിത്രം അഡ്വാൻസായി സ്വന്തമാക്കിയിരിക്കുന്നത്. സെൻസർ ബോർഡിന്റെ ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ച ഈ മാസ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച്. വിനോദാണ്. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. വിജയ്‍യുടെ പ്രിയപ്പെട്ട സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്‌ലി, നെൽസൺ എന്നിവർ ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അതിഥികളായി പ്രത്യക്ഷപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകൾ ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക