Image

‘തുടക്കം’ ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലേക്ക്; ആകാംക്ഷയുണർത്തി പുതിയ പോസ്റ്റർ

Published on 20 July, 2026
‘തുടക്കം’ ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലേക്ക്; ആകാംക്ഷയുണർത്തി പുതിയ പോസ്റ്റർ

ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘തുടക്കം’ ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിൽ എത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ വമ്പൻ റീച്ചുള്ള പുതിയ പ്രൊമോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

 മോഹൻലാലിന്റെയും, ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന മകൾ വിസ്മയാ മോഹൻലാലിന്റെയും വലിയ ക്ലോസപ്പ് ലുക്കുകളാണ് പോസ്റ്ററിലുള്ളത്. ഒപ്പം ആശിഷ് ജോ ആന്റണി, ബോബി കുര്യൻ, ഗണേഷ് കുമാർ, സായ് കുമാർ, മനോജ് കെ. ജയൻ എന്നിവരും പോസ്റ്ററിലുണ്ട്. എല്ലാ പോസ്റ്ററുകളിലും കാണുന്ന ഒരു നായ ഈ ചിത്രത്തിലെ സുപ്രധാന കഥാപാത്രമാണെന്ന സൂചനയും പോസ്റ്റർ നൽകുന്നുണ്ട്.

ഒരു മലയോര ഗ്രാമത്തിലെ തികച്ചും സാധാരണമായ കുടുംബ പശ്ചാത്തലത്തിലൂടെയാണ് ജൂഡ് ആന്റണി ജോസഫ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്. എന്നാൽ ഈ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിഗൂഢമായ ചില രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന സൂചനകൾ ചിത്രത്തെക്കുറിച്ച് വലിയ പ്രേക്ഷക പ്രതീക്ഷയാണ് നൽകുന്നത്. ഡോ. എമിൽ വിൻസന്റും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ്. ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ജയാക്കുറുപ്പ് തുടങ്ങിയ വൻ താരനിരയും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക