
ന്യൂയോർക്ക്–: വൈ’സ് മെൻസ് സർവീസ് ക്ലബ് ഓഫ് ന്യൂയോർക്ക്–റോക്‌ലാൻഡിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18-ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.00 മുതൽ കോൺഗേഴ്സ്, ന്യൂയോർക്ക് (10920)യിലെ ഗ്ലോബൽ സെന്റർ, 331 North Route 303-ൽ ബാർബിക്യൂ മീറ്റിംഗ് സംഘടിപ്പിച്ചു.
ക്ലബിന്റെ സെക്രട്ടറി അലക്സ് തോമസ് ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡന്റ് ശ്രീ പോൾ കരുകപ്പള്ളിൽ യോഗത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, ഫോമാ നേതാക്കളായ റോയി ചെങ്ങന്നൂർ, സണ്ണി കല്ലൂപ്പാറ, ഐ.ഒ.സി. നേതാവ് ജോസ് ചാരുംമൂട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
രുചികരവും വിഭവസമൃദ്ധവുമായ ബാർബിക്യൂ വിഭവങ്ങൾ ഒരുക്കുന്നതിന് ഷാജിയും കോലാപ്പിയും നേതൃത്വം നൽകി.
ശ്രീ ജോർജ് ജോസഫ്, അലക്സ് എബ്രഹാം, ജോൺസൺ എന്നിവരടക്കം നിരവധി സാമൂഹിക-സാംസ്കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

ക്ലബ് ട്രഷറർ നോഹ ജോർജ് നന്ദിപ്രസംഗം നടത്തി.
പരിപാടിയുടെ മുഖ്യ സ്പോൺസറായിരുന്നു ഗ്ലോബൽ കൊളിഷൻസ് & ബോഡി വർക്ക്സ്.
Photo courtesy by Aji Kaleekkal & Sunny Kallooppara