
ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോര്‍ക്കിലെ കേരള സെന്റര്‍ (1824 FAIR FAX ST ELMONT 11003 ) വച്ച് ജൂലൈ 18 ന് വര്‍ണോജ്വലമായി നടന്നു. ജെസ്സി ജയിംസിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടികള്‍, പ്രെസിഡെന്റ് മനോഹര്‍ തോമസ് ആമുഖ പ്രസംഗം നടത്തി. സഹജീവിയെ സ്‌നേഹിക്കുക അയല്‍വക്കതുള്ള ഏതു നാട്ടുകാരാണെങ്കിലും അവരെ സ്‌നേഹിച്ചാല്‍ അവര്‍ നമുക്ക് കൂട്ടായി ഉണ്ടാകും. പിറവത്തെ മനുഷ്യര്‍ നാടിനോടപ്പം ഒത്തുകൂടുന്നത് ജാതി മത ഭേദമെന്യ പരസ്പരം സ്‌നേഹിക്കുന്നത് കൊണ്ടാണെന്നും മനോഹര്‍ തോമസ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

പിറവം നിവാസികളുടെ സംഗമത്തില്‍ എത്തിയ പുതിയ മെമ്പേഴ്‌സിനെ പരിചയപ്പെടുത്തി. പിറവത്തെ കൂട്ടായ്മയുടെ രക്ഷാധികാരി കൂടിയായ ബഹു റെവ ഫാ.എപ്പിസ്‌കോപ്പ ചെറിയാന്‍ നീലാങ്കല്‍ അച്ചന്‍ വളരെ ദൂരത്തു നിന്ന് എത്തി സംഗമത്തിന് ആശംസകള്‍ നേര്‍ന്നുസംസാരിച്ചു. ജോണ്‍ ഐസക് , ജോസ് കാടാപുറം, ജോയ് ഇട്ടന്‍, ഷെവലിയാര്‍ ജോര്‍ജ് പാടിയേടത്തു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോയ് ഇട്ടന്‍, (പ്രെസിഡെന്റ് ), ജെനു കെ പോള്‍ (സെക്രട്ടറി ) എന്നിവര്‍ പുതിയ ഭാരവാഹികളായി ചുമതല ഏറ്റടുത്തു.

1995-ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. ഷിബു കീരിച്ചേരില്‍ , ജെസ്സി കോളങ്ങായില്‍, അമീഷാ ജെയ്മോന്‍ എന്നിവരുടെ ഗാനങ്ങളും, സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിക്കുന്ന പിറവം വെളിയനാട് വലിയവനത്തില്‍ മനു നേത്രത്വം കൊടുത്ത പൂമ്പാറ്റ ടീം പെണ്‍കുട്ടികളുടെയും
'സ്റ്റാറ്റന്‍ ഐലന്‍ഡ് ബോയ്സ്' എന്ന ആണ്‍കുട്ടികളുടെ ടീമിന്റെ ബോളിവുഡ് ഡാന്‍സ് വര്‍ണാഭമായിരുന്നു. മുന്‍ ഭാരവാഹികളായ ബാബു തുമ്പയില്‍, ഷാജി കീരിച്ചേരില്‍ എന്നിവര്‍ സജീവമായി പങ്കെടുത്തു. ഷാജി എണ്ണശേരി ഫോട്ടോ വീഡിയോ നിര്‍വഹിച്ചു. ജെസ്സി കോളങ്ങായില്‍ പരിപാടിയുടെ എം സി ആയി എല്ലാവരുടെയും അഭിനന്ദനം നേടി. കേരള സെന്റര് ഓഡിറ്റോറിയും വിട്ടുനല്‍കിയ അലക്സ് എസ്തപ്പാന് ഉള്‍പ്പെടെ പങ്കെടുത്ത എല്ലാവര്‍ക്കും
ജിനു കെ പോള്‍ നന്ദി പറഞ്ഞു. വിഭവ സമര്‍ദമായ സദ്യയോടെ വര്‍ണാഭമായ ഈ വര്‍ഷത്തെ പിറവം സംഗമം സമാപിച്ചു.