Image

റവ.ജേക്കബ് ജോര്‍ജ്ജ്-അലിയാമ്മ ദമ്പതികളുടെ അമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചു.

സജി പുല്ലാട് Published on 20 July, 2026
റവ.ജേക്കബ് ജോര്‍ജ്ജ്-അലിയാമ്മ ദമ്പതികളുടെ അമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചു.

ഹൂസ്റ്റണ്‍ : യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെയും(യുസിഎഫ്), സഭാവിശ്വാസികളുടെയും, കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ റവ.ജേക്കബ് ജോര്‍ജ്ജ് -അലിയാമ്മ ദമ്പതികളുടെ സുവര്‍ണ്ണ വിവാഹ വാര്‍ഷികം ആഘോഷിച്ചു.  ജേക്കബ് ജോര്‍ജ്ജ് അച്ഛന്റെ പ്രാരംഭ പ്രാര്‍ത്ഥനയെ തുടര്‍ന്ന് പി ഐ വര്‍ഗീസ് സ്വാഗതം ആശംസിച്ചു.

മത്തായി കെ മത്തായിയുടെ അധ്യക്ഷതയില്‍ കോശി എബ്രഹാം മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

ഡോ.ബെറ്റ്‌സി മാത്യു വചന ശുശ്രൂഷ നിര്‍വഹിച്ചു. Faith,Impact, Family, Teacher,Yeild(FIFTY) എന്നീ 50 വര്‍ഷത്തെ മാതാപിതാക്കളുടെ കുടുംബ ജീവിതത്തെ സാക്ഷ്യപ്പെടുത്തി സംസാരിച്ചു. വിശ്വാസത്തില്‍ ഉറക്കുക, സ്‌നേഹത്തില്‍ വസിക്കുക, അനുഗ്രഹിക്കപ്പെട്ട  തലമുറകളെ വാര്‍ത്തെടുക്കുക,കുടുംബജീവിതത്തെ ചിട്ടപ്പെടുത്തുക, ജീവിതം പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിന് വിധേയമായി പുതിയ തലമുറയെ ക്രമപ്പെടുത്തുക എന്നും ഉദ്‌ബോധിപ്പിച്ചു.
ബാബു കൊച്ചുമ്മന്റെ പ്രാര്‍ത്ഥനയെ തുടര്‍ന്ന് കൊച്ചുമക്കളായ നെയോമി, ഐസേയ, എലൈഷ, ഗ്രേസ്,ജൂഡ, ഏവ, അലിയ എന്നിവരുടെ ഇംഗ്ലീഷ് ഗാനങ്ങളും,സജി പുല്ലാട്  വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഒരു സ്‌പെഷ്യല്‍ ഗാനവും ആലപിച്ചു.

സിഎസ്‌ഐ മലബാര്‍ ഭദ്രാസന ബിഷപ്പ്. റോയിസ് മനോജ് വിക്ടര്‍, റവ.ദീബു എബി ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജേക്കബ് ജോര്‍ജ് അച്ഛന്റെ മക്കളായ ഡോ.ബെറ്റ്‌സി,ജൂഡി, ജേക്കബ്, സാറ  എന്നിവര്‍ സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചു.
50 വര്‍ഷത്തെ അനുഗ്രഹീത ദാമ്പത്യ ജീവിതത്തിന് ദൈവത്തോടും, സന്നിഹിതരായവര്‍ക്കും, ഏവരുടെയും പ്രാര്‍ത്ഥനയ്ക്കും, സ്‌നേഹത്തിനും, പിന്തുണയ്ക്കും ദമ്പതികള്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.തുടര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. ജോണ്‍ കുരുവിളയുടെ പ്രാര്‍ത്ഥനയ്ക്ക് ശേഷം ബിഷപ്പ്.റോയ്‌സ് മനോജ് വിക്ടര്‍ ആശിര്‍വാദവും അര്‍പ്പിച്ചു.

 

റവ.ജേക്കബ് ജോര്‍ജ്ജ്-അലിയാമ്മ ദമ്പതികളുടെ അമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചു.
റവ.ജേക്കബ് ജോര്‍ജ്ജ്-അലിയാമ്മ ദമ്പതികളുടെ അമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചു.
റവ.ജേക്കബ് ജോര്‍ജ്ജ്-അലിയാമ്മ ദമ്പതികളുടെ അമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക