Image

ഈ ഫെസ്റ്റീവ് സീസണില്‍ 'ബിഗ്' ആഘോഷവുമായി ജിയോസ്റ്റാര്‍; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകള്‍ ഒരുമിച്ച്; 'ഇന്ത്യാസ് ബിഗ് റിയാലിറ്റി' കോഫി ടേബിള്‍ ബുക്ക് പുറത്തിറക്കി ജിയോസ്റ്റാര്‍

റെജു ചന്ദ്രന്‍ ആര്‍ Published on 20 July, 2026
 ഈ ഫെസ്റ്റീവ് സീസണില്‍ 'ബിഗ്' ആഘോഷവുമായി ജിയോസ്റ്റാര്‍; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകള്‍ ഒരുമിച്ച്; 'ഇന്ത്യാസ് ബിഗ് റിയാലിറ്റി' കോഫി ടേബിള്‍ ബുക്ക് പുറത്തിറക്കി ജിയോസ്റ്റാര്‍

 

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി ഭാഷകളിലെ ബിഗ് ബോസ് സീസണുകള്‍ സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കും.


2025ല്‍ വിവിധ ഭാഷകളിലായി 500 മില്യണിലധികം റീച്ചും 438 ബില്യണിലധികം വ്യൂയിംഗ് മിനിറ്റുകളും; 46 വിഭാഗങ്ങളിലായി 625-ലധികം ബ്രാന്‍ഡുകളുടെ വിശ്വാസം നേടിയ ബിഗ് ബോസ്
മുംബൈ, 2026 ജൂലൈ 20: ഫെസ്റ്റീവ് സീസണിനെ കൂടുതല്‍ ആവേശകരമാക്കാന്‍ ജിയോസ്റ്റാര്‍. രാജ്യത്തെ ഏറ്റവും വലിയ റിയാലിറ്റി എന്റര്‍ടെയ്ന്‍മെന്റ് ഫ്രാഞ്ചൈസിയായ ബിഗ് ബോസിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി ഭാഷകളിലെ ആറ് എഡിഷനുകള്‍ ഒരുമിച്ച് അവതരിപ്പിക്കാനൊരുങ്ങുകയാണ് ജിയോസ്റ്റാര്‍. സെപ്റ്റംബര്‍ മുതല്‍ ജിയോസ്റ്റാര്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കിലും ജിയോ ഹോട്ട്സ്റ്റാറിലുമായി ഈ ആറ് പതിപ്പുകളും സംപ്രേഷണം ചെയ്യും.


ആദ്യമായാണ് ഇന്ത്യയിലെ വിവിധ ഭാഷാ വിപണികളിലായി ബിഗ് ബോസിന്റെ ആറ് എഡിഷനുകള്‍ ഒരേ ഫെസ്റ്റീവ് സീസണില്‍ ഒരുമിച്ച് എത്തുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ റിയാലിറ്റി എന്റര്‍ടെയ്ന്‍മെന്റ് ഫ്രാഞ്ചൈസിയുടെ ആവേശവും ഡ്രാമയും ആരാധക ആവേശവും ഇന്ത്യയിലുടനീളം ഒരേസമയം അനുഭവിക്കാനാകും.


സല്‍മാന്‍ ഖാന്‍, വിജയ് സേതുപതി, നാഗാര്‍ജുന, കിച്ച സുദീപ്, മോഹന്‍ലാല്‍ എന്നിവരാണ് വിവിധ ഭാഷാ പതിപ്പുകളുടെ ഹോസ്റ്റുമാര്‍. അതത് വിപണികളില്‍ ബിഗ് ബോസിന്റെ മുഖമായി മാറിയ ഈ താരനിരയ്‌ക്കൊപ്പം ബംഗാളിന്റെ അഭിമാനവും 'നേഷന്‍സ് ദാദ'യുമായ സൗരവ് ഗാംഗുലിയും ഈ വര്‍ഷം ബിഗ് ബോസ് ഫ്രാഞ്ചൈസിയുടെ ഭാഗമാകുന്നു.


ഈ ചരിത്രനാഴികക്കല്ല് ആഘോഷിക്കുന്നതിന്റെ ഭാഗമായി ജിയോസ്റ്റാര്‍ 'ഇന്ത്യാസ് ബിഗ് റിയാലിറ്റി' എന്ന കോഫി ടേബിള്‍ ബുക്ക് പുറത്തിറക്കി. ബിഗ് ബോസിന്റെ രണ്ട് പതിറ്റാണ്ട് നീണ്ട യാത്രയും സാംസ്‌കാരിക സ്വാധീനവും ഫ്രാഞ്ചൈസിയുടെ വളര്‍ച്ചയും ബ്രാന്‍ഡുകള്‍ക്ക് ലഭിക്കുന്ന വാണിജ്യ സാധ്യതകളും ഡാറ്റയുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്നതാണ് ഈ പ്രത്യേക പ്രസിദ്ധീകരണം.


2025ല്‍ മാത്രം ബിഗ് ബോസ് ഫ്രാഞ്ചൈസിക്ക് 500 മില്യണിലധികം റീച്ച് ലഭിച്ചു. വിവിധ ഭാഷാ പതിപ്പുകളിലായി 438 ബില്യണിലധികം വ്യൂയിംഗ് മിനിറ്റുകളും രേഖപ്പെടുത്തി. എന്‍ഗേജ്‌മെന്റില്‍ 47 ശതമാനം വര്‍ഷാന്തര വളര്‍ച്ചയും ഫ്രാഞ്ചൈസി നേടി. ദേശീയവും പ്രാദേശികവുമായ വിപണികളില്‍ ബ്രാന്‍ഡ് അവബോധം വര്‍ധിപ്പിക്കാനും ഉപഭോക്താക്കളുമായി ദീര്‍ഘകാല ബന്ധം സ്ഥാപിക്കാനും 46 വിഭാഗങ്ങളിലായി 625-ലധികം ബ്രാന്‍ഡുകള്‍ ബിഗ് ബോസിന്റെ വമ്പന്‍ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തി.


ജിയോ ഹോട്ട്സ്റ്റാറിലെ ബിഗ് ബോസ് 24x7 ലൈവ് ഫീഡിന്റെ ജനപ്രീതിയും ശ്രദ്ധേയമാണ്. ഓരോ പത്ത് പ്രേക്ഷകരിലും ആറ് പേര്‍ ലൈവ് ഫീഡ് കാണുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എപ്പിസോഡുകള്‍ക്കപ്പുറത്തേക്കും ബ്രാന്‍ഡ് സാന്നിധ്യം നിലനിര്‍ത്താന്‍ Tide, Silver Coin Atta തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഈ 'always-on' എന്‍ഗേജ്‌മെന്റ് സഹായകമായി.


പരമ്പരാഗത ബ്രാന്‍ഡ് പ്ലേസ്മെന്റുകളില്‍ നിന്ന് വ്യത്യസ്തമായി, ഷോയുടെ ഉള്ളടക്കത്തിന്റെ ഭാഗമായുള്ള നവീന ഇന്റഗ്രേഷനുകളിലൂടെ ബ്രാന്‍ഡുകള്‍ക്ക് പ്രേക്ഷകരുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കാനാകുന്നതും 'ഇന്ത്യാസ് ബിഗ് റിയാലിറ്റി' വിശദീകരിക്കുന്നു. Snack and Snack ഡ്രോണ്‍ ഡെലിവറി, Vaseline-നെ കേന്ദ്രീകരിച്ചുള്ള പ്രത്യേക ടാസ്‌കുകള്‍, എലിവേറ്ററിന്റെ ക്രിയേറ്റീവ് ഉപയോഗം, Spy Kuttan റോബോട്ടിന്റെ ഇന്ററാക്ടീവ് സാന്നിധ്യം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.


''കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഓരോ സീസണിലും ബിഗ് ബോസ് അതിന്റെ വലിപ്പത്തിലും എന്‍ഗേജ്‌മെന്റിലും സാംസ്‌കാരിക പ്രസക്തിയിലും പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ ഭാഷകളിലായി ആറ് എഡിഷനുകള്‍ ഒരുമിച്ച് എത്തുന്ന ഈ ഫെസ്റ്റീവ് സീസണ്‍ ഞങ്ങളുടെ ഏറ്റവും വലിയ നാഴികക്കല്ലാണ്. പ്രേക്ഷക പങ്കാളിത്തം തുടര്‍ച്ചയായി നിലനിര്‍ത്താനും അളക്കാവുന്ന ബിസിനസ് ഫലങ്ങളിലേക്ക് മാറ്റാനാകുന്ന സാംസ്‌കാരിക നിമിഷങ്ങള്‍ സൃഷ്ടിക്കാനുമുള്ള കഴിവാണ് ബിഗ് ബോസിന്റെ ഏറ്റവും വലിയ ശക്തി. ഈ യാത്രയെ ഡാറ്റയുടെയും ഇന്‍സൈറ്റുകളുടെയും സഹായത്തോടെ 'ഇന്ത്യാസ് ബിഗ് റിയാലിറ്റി' രേഖപ്പെടുത്തുന്നു. ബിഗ് ബോസ് പോലുള്ള ഷോകള്‍ ആഘോഷിക്കപ്പെടുന്നതിന് പുറമെ രേഖപ്പെടുത്തപ്പെടുകയും വേണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'' ജിയോസ്റ്റാര്‍, ഹെഡ് - എന്റര്‍ടെയ്ന്‍മെന്റ് സെയില്‍സ്, ടിവി മഹേഷ് ഷെട്ടി പറഞ്ഞു.


''പ്രത്യേകിച്ച് ഫെസ്റ്റീവ് സീസണില്‍ പ്രേക്ഷക ശ്രദ്ധ പല ഭാഗങ്ങളായി വിഭജിക്കപ്പെടുന്ന സാഹചര്യത്തില്‍, ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സെയില്‍ മാസങ്ങളില്‍ വലിയ തോതില്‍ ഏകീകൃത ശ്രദ്ധ നേടുന്ന ശക്തമായ പ്ലാറ്റ്ഫോമാണ് ബിഗ് ബോസ്. 24/7 ലൈവ് ഫീഡുകള്‍, ബില്യണുകളിലെ വോട്ടുകള്‍, ലൈവ് ചാറ്റുകള്‍ എന്നിവയുടെ പിന്തുണയോടെ 47 ശതമാനം എന്‍ഗേജ്‌മെന്റ് വളര്‍ച്ച കൈവരിച്ച ഷോ, നിഷ്‌ക്രിയ പ്രേക്ഷകരെ സജീവ പങ്കാളികളാക്കി മാറ്റുന്നു. കണ്ടന്റ്, സംസ്‌കാരം, കൊമേഴ്സ് എന്നിവ സംഗമിക്കുന്നിടത്ത് ബ്രാന്‍ഡുകള്‍ക്ക് പുതിയ സാധ്യതകള്‍ സൃഷ്ടിക്കാനുള്ള അവസരമാണ് ബിഗ് ബോസ് നല്‍കുന്നത്,'' ജിയോസ്റ്റാര്‍, ഹെഡ് - എന്റര്‍ടെയ്ന്‍മെന്റ് സെയില്‍സ്, ഡിജിറ്റല്‍ ഭാസ്‌കര്‍ രമേഷ് പറഞ്ഞു.


ബിഗ് ബോസ് ഒരു കാഴ്ചാനുഭവം മാത്രമല്ലെന്നും പ്രേക്ഷകരുടെ സജീവ പങ്കാളിത്തം ഫ്രാഞ്ചൈസിയുടെ പ്രധാന ശക്തിയാണെന്നും കോഫി ടേബിള്‍ ബുക്ക് ചൂണ്ടിക്കാട്ടുന്നു. 9.32 ബില്യണിലധികം വോട്ടുകളും ജിയോ ഹോട്ട്സ്റ്റാറില്‍ 43 മില്യണ്‍ ലൈവ് ചാറ്റുകളും ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ നാല് പ്രേക്ഷകരിലും മൂന്ന് പേര്‍ ഷോയുമായി സജീവമായി ഇടപെടുന്നുവെന്നാണ് കണക്കുകള്‍.


2025ല്‍ മാത്രം ബിഗ് ബോസ് 1.7 ബില്യണിലധികം സോഷ്യല്‍ എന്‍ഗേജ്‌മെന്റുകളും 30 മില്യണ്‍ യൂസര്‍ ജനറേറ്റഡ് മീമുകളും സൃഷ്ടിച്ചു. ഷോയുടെ ഈ തുടര്‍ച്ചയായ ഡിജിറ്റല്‍ സാന്നിധ്യം ബ്രാന്‍ഡ് ക്യാംപെയ്നുകള്‍ക്ക് കൂടുതല്‍ ദൈര്‍ഘ്യവും സാംസ്‌കാരിക പ്രസക്തിയും നല്‍കുന്നു.


പ്രാദേശിക വിപണികളിലെ ബിഗ് ബോസിന്റെ ശക്തമായ സാന്നിധ്യവും 'ഇന്ത്യാസ് ബിഗ് റിയാലിറ്റി' വ്യക്തമാക്കുന്നു. ഹിന്ദി സംസാരിക്കുന്ന വിപണികളില്‍ 200 മില്യണിലധികം പ്രേക്ഷകരിലേക്കും ദക്ഷിണേന്ത്യയില്‍ 300 മില്യണിലധികം പ്രേക്ഷകരിലേക്കും ബിഗ് ബോസ് എത്തുന്നു. ദക്ഷിണേന്ത്യയിലെ ഓരോ പത്ത് ടെലിവിഷന്‍ പ്രേക്ഷകരിലും എട്ട് പേര്‍ ഷോയുമായി ഇടപെടുന്നു. മേഖലയിലെ മറ്റ് റിയാലിറ്റി ഷോകളുടെ സംയുക്ത റീച്ചിനേക്കാള്‍ 3.5 മടങ്ങ് ഉയര്‍ന്ന റീച്ചാണ് ബിഗ് ബോസിനുള്ളത്.

ബ്രാന്‍ഡുകള്‍ക്ക് ബിഗ് ബോസ് നല്‍കുന്ന സ്വാധീനവും കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 സീസണില്‍ 46 വിഭാഗങ്ങളിലായി 625-ലധികം അഡ്വര്‍ടൈസര്‍മാര്‍ പങ്കെടുത്തു. ഇതില്‍ 49 പുതുമുഖ ബ്രാന്‍ഡുകളും ഉള്‍പ്പെടുന്നു. ബ്രാന്‍ഡ് അവബോധത്തില്‍ 1.33 മടങ്ങും, പരിഗണനയില്‍ 1.26 മടങ്ങും, പര്‍ച്ചേസ് ഇന്റന്റില്‍ 1.25 മടങ്ങും ശരാശരി വര്‍ധന രേഖപ്പെടുത്തി.


Mamaearth, VZY, Jar App തുടങ്ങിയ ബ്രാന്‍ഡുകളുമായി നടത്തിയ വിജയകരമായ സഹകരണങ്ങളും ബിഗ് ബോസിന്റെ ബ്രാന്‍ഡ് ഇന്റഗ്രേഷന്‍ സാധ്യതകള്‍ വ്യക്തമാക്കുന്നു. പ്രത്യേക ടാസ്‌കുകളിലൂടെയുള്ള Mamaearth-ന്റെ ആഴത്തിലുള്ള ഇന്റഗ്രേഷന്‍, ഹിന്ദി, കന്നഡ പതിപ്പുകളില്‍ VZY നടത്തിയ തന്ത്രപരമായ വിപണി സാന്നിധ്യം, Bigg Boss Kannada-യിലൂടെ Jar App നേടിയ ലക്ഷ്യബദ്ധമായ യൂസര്‍ അക്വിസിഷന്‍ എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്.


പ്രേക്ഷക ഇന്റലിജന്‍സ്, പങ്കാളിത്ത കണക്കുകള്‍, വാണിജ്യ സ്വാധീനം എന്നിവ സമന്വയിപ്പിക്കുന്ന 'ഇന്ത്യാസ് ബിഗ് റിയാലിറ്റി', ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള റിയാലിറ്റി എന്റര്‍ടെയ്ന്‍മെന്റ് ഫ്രാഞ്ചൈസികളിലൊന്നായ ബിഗ് ബോസിന്റെ സമഗ്രമായ ചിത്രം അവതരിപ്പിക്കുന്നു.


'ഇന്ത്യാസ് ബിഗ് റിയാലിറ്റി' കോഫി ടേബിള്‍ ബുക്ക് ഇവിടെ കാണാം: https://ads.jiostar.com/biggboss/
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക