Image

സംവിധായകനായി കസറി, നായകനായി ഹിറ്റടിക്കുമോ?; ലോകേഷിന്റെ DC കേരളത്തില്‍ എത്തിക്കുന്നത് ഗോകുലം മൂവീസ്

Published on 20 July, 2026
 സംവിധായകനായി കസറി, നായകനായി ഹിറ്റടിക്കുമോ?; ലോകേഷിന്റെ DC കേരളത്തില്‍ എത്തിക്കുന്നത് ഗോകുലം മൂവീസ്

 

റോക്കി, ക്യാപ്റ്റന്‍ മില്ലര്‍ തുടങ്ങിയ സിനിമകളൊരുക്കിയ സംവിധായകനാണ് അരുണ്‍ മാതേശ്വരന്‍. മികച്ച പ്രതികരണം നേടിയ ഈ സിനിമകള്‍ വലിയ തോതില്‍ ജനശ്രദ്ധയും ആകര്‍ഷിച്ചിരുന്നു. ലോകേഷ് കനകരാജിനെ നായകനാക്കി ഒരുങ്ങുന്ന ഡിസി ആണ് ഇനി പുറത്തുവരാനുള്ള അരുണ്‍ ചിത്രം. ഇപ്പോഴിതാ സിനിമയുടെ കേരളം വിതരണാവകാശത്തെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ഡിസി കേരളത്തില്‍ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് ഏഴിന് തിയേറ്ററിലെത്തും. ഒരു ആക്ഷന്‍ വയലന്റ് സിനിമയാകും ഡിസി എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ലോകേഷിന്റെയും വാമിക ഗബ്ബിയുടെയും ആക്ഷന്‍ രംഗങ്ങളാകും സിനിമയുടെ ഹൈലൈറ്റ് എന്നും ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് സിനിമ നിര്‍മിക്കുന്നത്.സിനിമയ്ക്കായി ലോകേഷ് കനകരാജ് മാര്‍ഷല്‍ ആര്‍ട്‌സ് പഠിക്കുന്നു എന്ന അപ്‌ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു

അതേസമയം, അല്ലു അര്‍ജുനുമൊത്താണ് ലോകേഷ് അടുത്ത സിനിമ ചെയ്യുന്നത്. സിനിമയുടെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവന്നിരുന്നു. അനിരുദ്ധിന്റെ കിടിലന്‍ മ്യൂസിക്കില്‍ ആണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. അനിരുദ്ധ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ഒരു പക്കാ ആക്ഷന്‍ സിനിമയാകും ഇതെന്ന സൂചനയാണ് അനൗണ്‍സ്മെന്റ് വീഡിയോ നല്‍കുന്നത്. ചിത്രം സംവിധാനം ചെയ്യാനായി ലോകേഷിന് ലഭിക്കുന്ന പ്രതിഫലം 75 കോടി ആണെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മൈത്രി മൂവി മേക്കേഴ്സ് ആണ് ഇപ്പോള്‍ ഈ അല്ലു അര്‍ജുന്‍ ചിത്രം നിര്‍മിക്കുന്നത്. 2026 ല്‍ ഈ സിനിമയുടെ ഷൂട്ട് ആരംഭിക്കും. അല്ലു അര്‍ജുനും- ലോകേഷും-അനിരുദ്ധും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഇത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക