Image

ഇനി താമസിക്കില്ല, നിവിന്‍ ചിത്രം ഏഴ് കടല്‍ ഏഴ് മലൈ ഉടനെത്തും

Published on 20 July, 2026
 ഇനി താമസിക്കില്ല, നിവിന്‍ ചിത്രം ഏഴ് കടല്‍ ഏഴ് മലൈ ഉടനെത്തും

 

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടല്‍ ഏഴ് മലൈ' വളരെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പലതവണയായി മാറ്റിവെച്ചിരുന്നു. സൂരിയുടെയും നിവിന്‍ പോളിയുടെയും ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ വേഷമാണ് ചിത്രത്തിലേതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഇപ്പോഴിതാ സിനിമയുടെ റിലീസിനെ സംബന്ധിച്ച സൂചനകള്‍ ആണ് പുറത്തുവരുന്നത്.

സിനിമയുടെ പുതിയ റിലീസ് ഡേറ്റ് നാളെ പുറത്തുവരുമെന്നാണ് അപ്ഡേറ്റ്. തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'മാനാട്'ന് ശേഷം വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടര്‍ഡാമില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് 'ഏഴ് കടല്‍ ഏഴ് മലൈ'. 'പേരന്‍പ്', 'തങ്കമീന്‍കള്‍', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം നിര്‍വഹിക്കുന്ന സിനിമ 2021 ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തില്‍ അഞ്ജലിയാണ് നായിക.

സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് എന്‍ കെ ഏകാംബരം, എഡിറ്റ് ചെയ്തത് മദി വി എസ് എന്നിവരാണ്. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രകാന്ത് സോനവാനെ വസ്ത്രാലങ്കാരം നിര്‍വഹിച്ചപ്പോള്‍, ദേശീയ അവാര്‍ഡ് ജേതാവ് പട്ടണം റഷീദ് ആണ് ഇതിന്റെ മേക്കപ്പ് നിര്‍വഹിച്ചത്. സ്റ്റണ്ട് സില്‍വയാണ് ഇതിനു വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി നൃത്ത സംവിധാനം നിര്‍വഹിച്ചത് സാന്‍ഡിയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക