Image

വാൻസിന്റെ നാലാം കുട്ടി മകൻ; ഉഷയും നീലും സുഖമായിരിക്കുന്നുവെന്നു വൈസ് പ്രസിഡന്റ് (പിപിഎം)

Published on 20 July, 2026
വാൻസിന്റെ നാലാം കുട്ടി മകൻ; ഉഷയും നീലും സുഖമായിരിക്കുന്നുവെന്നു വൈസ് പ്രസിഡന്റ് (പിപിഎം)

യുഎസ് രണ്ടാം വനിത ഉഷാ വാൻസ്‌ ഞായറാഴ്ച്ച ഒരു ആൺകുട്ടിയെ പ്രസവിച്ചു. ഉഷയും കുട്ടി അലക്‌ നീൽ വാൻസും സുഖമായിരിക്കുന്നുവെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ എക്‌സിൽ കുറിച്ചു.

നീൽ എത്തിയത് രാവിലെ ആയിരുന്നു. "ഉഷയും കുട്ടിയും ആരോഗ്യത്തോടെ സുഖമായിരിക്കുന്നു, കൊച്ചു സഹോദരനെ കണ്ടു മറ്റു കുട്ടികൾ ആവേശത്തിലാണ്."

വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലെ മിലിട്ടറി ഡോക്ടർമാർക്കും ജീവനക്കാർക്കും വാൻസ്‌ നന്ദി പറഞ്ഞു.

2014ൽ വിവാഹിതരായ വാൻസിനും ഉഷയ്ക്കും മറ്റു രണ്ടു ആൺമക്കളും ഒരു മകളുമാണ് ഉള്ളത്: ഇവാൻ (9), വിവേക് (6), മിറാബിൽ (4).

വൈസ് പ്രസിഡന്റ് അധികാരത്തിൽ ഇരിക്കെ കുട്ടി ഉണ്ടാവുന്നത് ആധുനിക ചരിത്രത്തിൽ ആദ്യമാണെന്നു സി ബി എസ് പറഞ്ഞു. 156 വർഷം മുൻപ് വൈസ് പ്രസിഡന്റ് ഷുയ്‌ലർ കോൾഫാക്സ് ജൂണിയറിന്റെ ഭാര്യ എലെൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ച ശേഷം ഇതാദ്യമാണ്. 

അമ്മയും കുഞ്ഞും ഉൾപ്പെടെ വാൻസ്‌ കുടുംബം തത്കാലം വടക്കൻ വിർജീനിയയിലെ വസതിയിൽ ആയിരിക്കും കഴിയുകയെന്നു സി എൻ എൻ പറയുന്നു. സ്വകാര്യതയും വിശ്രമവും പരിഗണിച്ചാണിത്. സമ്പന്നരുടെ കേന്ദ്രമായ മിഡിൽബർഗിലാണ് ഈ വസതി.

Vance family welcomes 4th child, a boy

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക