
മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് ബിജെപി എംഎൽഎ വി മുരളീധരൻ. വി.ഡി.സതീശൻ സ്വപ്നലോകത്തിലാണെന്നും മുഖ്യമന്ത്രി ഒരു വഴിക്കും പാര്‍ട്ടി വേറെ വഴിക്കുമെന്നതാണ് നിലവിലെ സാഹചര്യമെന്നും വി മുരളീധരൻ പറഞ്ഞു. ബിജെപി വട്ടിയൂർക്കാവ് മണ്ഡലം പഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി വി.ഡി.സതീശൻ സ്വപ്ന ലോകത്തിരുന്ന് ഭരണം നടത്തുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേട്ട് ടാറ്റയുടെ വരെ കണ്ണ് തള്ളി പോയി. കേരളത്തിന്റെ ഭരണമാകെ തമാശയായി മാറി. എന്തെല്ലാമോ പ്രഖ്യാപിക്കുന്ന സതീശൻ, കയ്യടിക്കുന്ന കോണ്‍ഗ്രസുകാര്‍, കരയുന്ന കെഎസ്‍യുക്കാർ എന്നതായി കേരളത്തിന്റെ സ്ഥിതി.
മുഖ്യമന്ത്രി ഒരു വഴിക്കും പാര്‍ട്ടി വേറെ വഴിക്കുമെന്നതാണ് നിലവിലെ സാഹചര്യം.ഏക ഛത്രാധിപതിയായി മാറിയ സതീശനെ ആര്‍ക്കും നിയന്ത്രിക്കാനാവുന്നില്ലെന്നും പിണറായി വിജയന്‍റെ പ്രിയപ്പെട്ടവരെല്ലാം വിഡി സതീശന്‍റെയും പ്രിയപ്പെട്ടവരാണ്.
ഒരു എഡിജിപിയെ സംരക്ഷിക്കാൻ സതീശൻ പാടുപെടുകയാണ്. വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ കേരളത്തില്‍ മഹാപ്രളയം ഉണ്ടാകുമെന്ന് പറഞ്ഞ മാധ്യമങ്ങൾ പോലും ഇപ്പോള്‍ കടക്ക് പുറത്ത് എന്ന നിലയിലായെന്നും വി. മുരളീധരൻ പരിഹസിച്ചു.