Image

നിറങ്ങൾ മാറിയെങ്കിലും വിശ്വാസത്തിന് ഇന്നും ഒരേ നിറം ; പുളിമൂട്ടിൽ സിൽക്സ്

Published on 18 July, 2026
നിറങ്ങൾ മാറിയെങ്കിലും വിശ്വാസത്തിന് ഇന്നും ഒരേ നിറം ; പുളിമൂട്ടിൽ സിൽക്സ്

ഒരു വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ ആളുകൾ അന്വേഷിക്കുന്നത് നിറവും ഡിസൈനും മാത്രമല്ല, ആ വസ്ത്രത്തോടൊപ്പം ലഭിക്കുന്ന വിശ്വാസവും കരുതലുമാണ്. അതുകൊണ്ടാണ് ചില സ്‌ഥാപനങ്ങൾ ഒരു സ്‌ഥാപനമായി മാത്രം നിൽക്കാതെ തലമുറകളുടെ ഓർമ്മകളുടെ ഭാഗമായി മാറുന്നത്. മലയാളികളുടെ മനസ്സിൽ അത്തരമൊരു സ്ഥാനമാണ് ഒരു നൂറ്റാണ്ടിലേറെയായി പുളിമൂട്ടിൽ സിൽക്സ് സ്വന്തമാക്കിയിരിക്കുന്നത്.  

1916-ൽ ഉദയംപേരൂരിൽ നിന്ന് തൊടുപുഴയിലേക്ക് കുടിയേറിയ ചാക്കോ ഔസേഫ് കണ്ട സ്വപ്‌നത്തിന് ഇന്ന് 102 വർഷങ്ങളുടെ നിറവാണ്. 1924ൽ ആരംഭിച്ച ഒരു ചെറിയ ജൗളിക്കടയിൽ വിതച്ച വിശ്വാസത്തിന്റെറെ വിത്ത് ഇന്ന് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ശാഖകൾ വിരിച്ച പുളിമൂട്ടിൽ സിൽക്‌സ് എന്ന മഹാവ്യക്ഷമായി വളർന്നിരിക്കുന്നു.  

കാലം മാറി... മൂല്യങ്ങൾ മാറിയില്ല

ഫാഷൻ മാറി, ജീവിതശൈലികൾ മാറി. ഉപഭോക്താക്കളുടെ പ്രതീക്ഷകൾ മാറി. എന്നാൽ ഗുണനിലവാരത്തിലും ആത്മാർത്ഥമായ സേവനത്തിലും ഉപഭോക്താവുമായുള്ള ബന്ധത്തിലും പുളിമൂട്ടിൽ സിൽക്‌സ് ഇന്നും അതേ മൂല്യങ്ങളാണ് പിന്തുടരുന്നത്. അതാണ് ഈ സ്‌ഥാപനത്തിൻ്റെ യഥാർത്ഥ പാരമ്പര്യവും ഏറ്റവും വലിയ ശക്തിയും.  

പാരമ്പര്യവും പുതുമയും കൈകോർക്കുമ്പോൾ

ഇന്ന് തൊടുപുഴ, കോട്ടയം, തൃശ്ശൂർ, കൊല്ലം, തിരുവല്ല, പാലാ, കൊച്ചി, അടൂർ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന പുളിമൂട്ടിൽ സിൽക്‌സിൻ്റെ എല്ലാ ഷോറൂമുകളും സ്‌ഥാപകൻ ചാക്കോ ഔസേഫിൻ്റെ ചെറുമക്കളുടെ നേതൃത്വത്തിലാണ് മുന്നേറുന്നത്. മുൻതലമുറ കൈമാറിയ വിശ്വാസവും മൂല്യങ്ങളും അതേപടി കാത്തുസൂക്ഷിച്ചുകൊണ്ട്, പുതിയ തലമുറയുടെ ദീർഘദർശനവും ആധുനിക വ്യാപാരരീതികളും സാങ്കേതികവിദ്യയും കൂട്ടിച്ചേർത്ത് ബ്രാൻഡിനെ കൂടുതൽ ഉയരങ്ങളിലേക്ക് അവർ നയിക്കുകയാണ്.  

വിശ്വാസത്തിൻ്റെ തിരിച്ചുവരവ്

ഒരു കുടുംബത്തിലെ ആദ്യ വിവാഹത്തിനായി പുളിമൂട്ടിൽ സിൽക്‌സിൽ എത്തിയവർ, പിന്നീട് മക്കളുടെ വിവാഹത്തിനും കൊച്ചുമക്കളുടെ ആദ്യ ഓണത്തിനുമുള്ള വസ്ത്രങ്ങൾ വാങ്ങാനും വീണ്ടും അതേ സ്‌ഥാപനത്തിലേക്ക് എത്തുന്നു. ഈ തിരിച്ചുവരവിന് കാരണം വലിയ പരസ്യങ്ങളോ ഓഫറുകളോ അല്ല. തലമുറകളിലൂടെ കൈമാറപ്പെട്ട വിശ്വാസമാണ്.  

ഒരു സ്‌ഥാപനമല്ല, ഒരു കുടുംബം

102 വർഷങ്ങളുടെ ഈ യാത്രയിൽ 2000-ത്തിലധികം ജീവനക്കാർ പുളിമൂട്ടിൽ സിൽക്‌സ് കുടുംബത്തിൻ്റെ ഭാഗമായി മാറിയിട്ടുണ്ട്. ഇന്ന് പുളിമൂട്ടിൽ സിൽക്‌സ് ഒരു വ്യാപാരസ്‌ഥാപനം മാത്രമല്ല, ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തിനും സ്വപ്‌നങ്ങൾക്ക് കരുത്തേകുന്ന ഒരു പ്രസ്‌ഥാനമാണ്.

ഓരോ ആഘോഷത്തിനും അനുയോജ്യമായത്

വിവാഹ പട്ടുകൾ മുതൽ ആഘോഷ വസ്ത്രങ്ങൾ വരെ കേരളീയ പാരമ്പര്യം മുതൽ ആഗോള ഫാഷൻ ട്രെൻഡുകൾ വരെ കുടുംബത്തിലെ ഓരോ അംഗത്തിനും അനുയോജ്യമായ മികച്ച തിരഞ്ഞെടുപ്പുകൾ ഒരേ കുടക്കീഴിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുളിമൂട്ടിൽ സിൽക്‌സ് മുന്നേറുന്നത്. ഗുണനിലവാരത്തിൽ വിട്ടുവീഴ്‌ച ചെയ്യാതെ ഓരോ ഉപഭോക്താവിനും സന്തോഷകരമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുക എന്നതാണ് എന്നും സ്‌ഥാപനത്തിൻ്റെ പ്രതിബദ്ധത.  

"ഒരു സ്‌ഥാപനത്തിനെ വിജയത്തിലേക്ക് നയിക്കുന്നത് പുതിയ ഷോറൂമുകളുടെ എണ്ണം അല്ല.. അത് വീണ്ടും വീണ്ടും തിരിച്ചെത്തുന്ന ഉപഭോക്താക്കളാണ്ആ.  തിരിച്ചുവരവാണ് പുളിമൂട്ടിൽ സിൽക്സിന്റെ   ഏറ്റവും വലിയ അംഗീകാരം!"  

— LATE ഒ. ഔസേപ്പ് ചാക്കോ പുളിമൂട്ടിൽ & LATE ഔസേപ്പ് ജോൺ പുളിമൂട്ടിൽ (ഞങ്ങളുടെ മാർഗ്ഗദർശകർ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക