Image

വിജയ് വീണ്ടും പാട്ട് ഹിറ്റാക്കി, അന്ന് ആ ഗാന രംഗം ചിത്രീകരിക്കുമ്പോള്‍ കയര്‍ കുടുങ്ങി പുറം പൊട്ടി ചോര വന്നു; റോജ

Published on 18 July, 2026
 വിജയ് വീണ്ടും പാട്ട് ഹിറ്റാക്കി, അന്ന് ആ ഗാന രംഗം ചിത്രീകരിക്കുമ്പോള്‍ കയര്‍ കുടുങ്ങി പുറം പൊട്ടി ചോര വന്നു; റോജ

 

തമിഴ് സിനിമയിലെ ആരാധകര്‍ ഏറെയുള്ള നടിയാണ് റോജ. 'മലയാളി മാമ്മന് വണക്കം' എന്ന സിനിമയിലൂടെ മലയാളികള്‍ക്കും റോജ സുപരിചിതയാണ്. പ്രഭുദേവയ്‌ക്കൊപ്പം റോജ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കെ സുബാഷ് സംവിധാനം ചെയ്ത് 2000-ത്തില്‍ പുറത്തിറങ്ങിയ 'ഈഴൈയിന്‍ സിരിപ്പില്‍'. ഈ ചിത്രത്തിലെ 'കറു കറു കറുപ്പായി...' എന്ന ഗാനം അടുത്തിടെ ഹിറ്റായിരുന്നു. വിജയ് ചിത്രം ലിയോയില്‍ വിജയ് ഈ ഗാനത്തിന് ഡാന്‍സ് ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ ഗാനരംഗം ചിത്രീകരിക്കുമ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ പറയുകയാണ് റോജ. കയര്‍ ദേഹത്ത് വലിച്ചാണ് പാട്ട് സീനില്‍ ഡാന്‍സ് കളിച്ചിരുന്നതെന്നും കയര്‍ ബ്ലൗസ് സ്ട്രാപ്പില്‍ കുടുങ്ങി പുറം പൊട്ടി ചോര വന്നതിനെക്കുറിച്ചും റോജ പറഞ്ഞു. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'വിജയ് സാര്‍ അത് ലിയോ സിനിമയില്‍ ആ പാട്ടിന് ഡാന്‍സ് കളിച്ചതുകൊണ്ട് കൊണ്ട് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും എന്റെ പാട്ട് വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ആ സമയത്തും ആ പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ അത് വീണ്ടും ട്രെന്‍ഡിങ്ങായി.എനിക്ക് ആ പാട്ടിന്റെ മ്യൂസിക് ഒരുപാട് ഇഷ്ടമാണ്. പ്രഭുദേവ സാര്‍ അതില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ ഭയങ്കര ക്യൂട്ട് ആയിട്ടാണ് എനിക്ക് തോന്നിയത്. ഞാന്‍ നന്നായി ആസ്വദിച്ച് ചെയ്ത പാട്ടാണത്. ആ പാട്ടിന്റെ അര്‍ഥത്തെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. പ്രഭുദേവയുടെ കൂടെ ഡാന്‍സ് ഉണ്ടെങ്കില്‍ ഞാന്‍ ഭയങ്കര സന്തോഷത്തോടെ അത് ചെയ്യും.

എനിക്ക് എന്ത് സ്‌റ്റൈല്‍ ആണോ ഇഷ്ടം അത് അ?ദ്ദേഹം ചെയ്യും. എനിക്ക് ഡാന്‍സ് അറിയില്ല. പ്രഭുദേവയുടെ കൂടെ തുടരെ തുടരെ ചെയ്തപ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ സ്‌റ്റൈല്‍ മനസിലായി. ആ പാട്ടില്‍ എന്റെ തോളില്‍ കയറിട്ട് വലിക്കുന്ന ഒരു രം?ഗമുണ്ട്. കയര്‍ വലിച്ചു കൊണ്ടാണ് ഡാന്‍സ് കളിക്കുന്നത്. ബ്ലൗസിന്റെ സ്ട്രാപ് കഴുത്തില്‍ ചുറ്റുന്ന തരത്തിലുള്ളതായിരുന്നു. കയര്‍ ബ്ലൗസ് സ്ട്രാപ്പില്‍ കുടുങ്ങി എന്റെ പുറം പൊട്ടി ചോര വന്നു. അങ്ങനെയായിരുന്നെങ്കിലും എനിക്ക് ആ ഷോട്ട് നന്നാകണമെന്ന് ആ?ഗ്രഹമുണ്ടായിരുന്നു. കാരണം, ഒരു രംഗം ചിത്രീകരിച്ചാല്‍, 100 അല്ലെങ്കില്‍ 200 വര്‍ഷങ്ങള്‍ക്ക് ശേഷവും അത് സ്‌ക്രീനില്‍ മായ്ക്കപ്പെടില്ല.

അതുകൊണ്ട് തന്നെ എനിക്ക് പരിക്കുണ്ടായാലും പനി വന്നാലും എന്ത് സംഭവിച്ചാലും ഷൂട്ടിന് വന്ന് കഴിഞ്ഞാല്‍ ഓണ്‍ സ്‌ക്രീനില്‍ ഏറ്റവും നന്നായി ഇരിക്കണമെന്ന് എനിക്കുണ്ട്. ഇന്ന് ഞാന്‍ ആ പാട്ട് കാണുമ്പോഴെല്ലാം, എന്റെ പുറത്തെ ആ മുറിവും ചോര വന്നതുമൊക്കെ ഞാന്‍ ഓര്‍ക്കും. ഓരോ സിനിമയിലും ഓരോ സീനിലും പിന്നില്‍ നടന്ന കഥ ഞാനിങ്ങനെ ഇടയ്ക്ക് ഓര്‍ക്കാറുണ്ട്. ആ സമയത്ത് ഞാന്‍ എന്താണ് ചെയ്തത്. എന്തൊക്കെയാണ് സംഭവിച്ചത് എന്നൊക്കെ ഞാനോര്‍ക്കാറുണ്ട്,' റോജ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക