Image

ഇത്തവണയും ഹിറ്റടിക്കുമോ?; ഉന്മാദം ട്രെയ്ലര്‍ ലോഞ്ച് വൈകീട്ട് 6ന്; ഒപ്പം ചാക്കോച്ചനും

Published on 18 July, 2026
 ഇത്തവണയും ഹിറ്റടിക്കുമോ?; ഉന്മാദം ട്രെയ്ലര്‍ ലോഞ്ച് വൈകീട്ട് 6ന്; ഒപ്പം ചാക്കോച്ചനും


കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ഉന്മാദം' സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ശനിയാഴ്ച. വൈകീട്ട് 6-ന് കൊച്ചി ലുലു മാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുക്കും. കുഞ്ചാക്കോ ബോബന്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച വീഡിയോയില്‍ ട്രെയിലര്‍ ലോഞ്ചിലേക്ക് പ്രേക്ഷകരേവരേയും ക്ഷണിച്ചിരിക്കുകയാണ്. ഷാഹി കബീറിന്റെ രചനയില്‍ കിരണ്‍ ദാസ് ഒരുക്കുന്ന 'ഉന്മാദം' വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 31-നാണ്.

സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്‌ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്‌നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത് കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണ്. റാം മിര്‍ച്ചന്ദാനി, രാജേഷ് മേനോന്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

ഛായാഗ്രഹണം: അര്‍ജുന്‍ സേതു, എഡിറ്റര്‍: കിരണ്‍ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍: ജിതിന്‍ ജോസഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസര്‍: കമലേഷ് കുമാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനോദ് രാഘവന്‍, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: ഓള്‍ഡ്മോങ്ക്‌സ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക