Image

നരസിംഹം റീ റിലീസ് ചെയ്യണ്ട, അതിനൊരു കാരണമുണ്ട്; മനസുതുറന്ന് ഷാജി കൈലാസ്

Published on 18 July, 2026
നരസിംഹം റീ റിലീസ് ചെയ്യണ്ട, അതിനൊരു കാരണമുണ്ട്; മനസുതുറന്ന് ഷാജി കൈലാസ്


മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് നരസിംഹം. ഒരു കൊമേര്‍ഷ്യല്‍ എന്റര്‍ടൈനര്‍ ആയി ഒരുങ്ങിയ സിനിമ വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രവും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. നരസിംഹം റീ റിലീസ് ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകേട്ടിരുന്നു. ഇതില്‍ പ്രതികരിക്കുകയാണ് ഷാജി കൈലാസ്.

'നരസിംഹം റീ റിലീസ് ചെയ്യണ്ട. എന്ന് പറഞ്ഞാല്‍ അത് കാണാത്ത മലയാളി ഇല്ലെന്നാണ് എന്റെ വിശ്വാസം. എത്രയോ പ്രാവശ്യം ആവര്‍ത്തിച്ച് കണ്ടതാണ് ആളുകള്‍. നരസിംഹം 4 കെയില്‍ റെഡി ആക്കി വച്ചിട്ടുണ്ടെന്ന് ആന്റണി പറഞ്ഞു. ഒരു ചാരിറ്റിക്ക് വേണ്ടി ചെയ്യൂ എന്നാണ് ഞാന്‍ ആന്റണിയോട് പറഞ്ഞത്. ഉദാഹരണത്തിന് കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി പൈസ ഉണ്ടാക്കണം. നരസിംഹം പ്രീമിയം ടിക്കറ്റുകളില്‍ ഇട്ട് ഫണ്ട് ഉണ്ടാക്കൂ. അല്ലാതെ റിലീസ് ചെയ്യേണ്ട എന്ന് ഞാന്‍ പറഞ്ഞിരുന്നു. കുറച്ച് ആളുകള്‍ക്ക് നന്മയുണ്ടാവട്ടെ. അത് നല്ല കാര്യമാണ് ചേട്ടാ, അങ്ങനെ നോക്കാമെന്ന് ആന്റണി പറഞ്ഞു', ഷാജി കൈലാസിന്റെ വാക്കുകള്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ എത്തിയ ആദ്യ ചിത്രമാണ് നരസിംഹം. ഷാജി കൈലാസിനും മോഹന്‍ലാലിനുമൊപ്പം നിരവധി ഹിറ്റുകള്‍ക്ക് തിരക്കഥ ഒരുക്കിയ രഞ്ജിത്ത് ആണ് നരഹിംഹത്തിന്റെയും രചന നിര്‍വ്വഹിച്ചത്. മോഹന്‍ലാല്‍ പൂവള്ളി ഇന്ദുചൂഡനായി എത്തിയ ചിത്രത്തില്‍ തിലകന്‍, എന്‍ എഫ് വര്‍ഗീസ്, ഐശ്വര്യ ഭാസ്‌കരന്‍, ജഗതി ശ്രീകുമാര്‍, അഗസ്റ്റിന്‍, ഭാരതി, സ്ഫടികം ജോര്‍ജ്, കനക, ടി പി മാധവന്‍ തുടങ്ങി വലിയ താരനിരയും ഉണ്ടായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക