Image

മേജര്‍ രവി ശരിക്കും പട്ടാളത്തിലെ മേജര്‍ ആണോയെന്ന് മകന് സംശയം, ഗൂഗിള്‍ ചെയ്തപ്പോള്‍ അവന്‍ ഞെട്ടി: നവ്യ നായര്‍

Published on 18 July, 2026
 മേജര്‍ രവി ശരിക്കും പട്ടാളത്തിലെ മേജര്‍ ആണോയെന്ന് മകന് സംശയം, ഗൂഗിള്‍ ചെയ്തപ്പോള്‍ അവന്‍ ഞെട്ടി: നവ്യ നായര്‍

 

മേജര്‍ രവിയെക്കുറിച്ച് നടി നവ്യ നായര്‍ പറഞ്ഞ വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മേജര്‍ രവി ശരിക്കും പട്ടാളത്തിലെ മേജര്‍ ആണോയെന്ന് മകന് സംശയം ഉണ്ടായെന്നും പിന്നീട് ഗൂഗിള്‍ ചെയ്തപ്പോള്‍ അവന്‍ ഞെട്ടി എന്നും നവ്യ നായര്‍ പറഞ്ഞു. വിസിറ്റര്‍ എന്ന ഏറ്റവും പുതിയ സിനിമയുടെ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു നടി.

'മേജര്‍ രവി സാറിന്റെ പേര് വീട്ടില്‍ സംസാരിക്കവെ മകന്‍ വന്ന് മേജര്‍ ഒക്കെ ആണോ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു അദ്ദേഹം മേജര്‍ ആണെന്ന്. ഉടനെ മകന്‍ ഗൂഗിള്‍ ചെയ്തു നോക്കി. അതില്‍ എന്‍എസ്ജി എന്നൊക്കെ കണ്ടപ്പോള്‍ ഓ മൈ ഗോഡ് എന്ന് മകന്‍ പറഞ്ഞു. ഇത്രയും വര്‍ഷം കമാന്‍ഡോ ആയിരുന്നോ അമ്മേ എന്ന് പറഞ്ഞു', നവ്യ നായരുടെ വാക്കുകള്‍. ഉര്‍വശി, നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ മുരളീധരന്‍ സംവിധാനം ചെയ്യുന്ന 'വിസിറ്റര്‍' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ വെച്ച് നിര്‍വഹിച്ചു.

നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആദ്യ ക്ലാപ്പടിച്ചു. 'വിസിറ്റര്‍' എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ അജു വര്‍ഗീസ് റിലീസ് ചെയ്തു. മേജര്‍ രവി, നവ്യ നായര്‍, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഡോക്ടര്‍ റോണി, സന്ദീപ് സേന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. നിഗൂഢതയും ത്രില്ലിംങ്ങും നിറഞ്ഞ ഈ ഹൊറര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.

ഔറിക ഫിലിംസിന്റെ ബാനറില്‍ അബ്ദുല്‍ ഗഫൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നീതു മാത്യു എഴുതുന്നു. ഇ.എം.കെ. ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മനു മഞ്ജിത് എഴുതിയ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതം പകരുന്നു.
എഡിറ്റിംഗ്- നിധിന്‍ രാജ് അറോള്‍, കോ പ്രൊഡ്യൂസേഴ്‌സ്- അനൂപ് ഹോര്‍മിസ്, അനില്‍ തമാലം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സുകുമാര്‍ തെക്കേപ്പാട്ട്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട്- അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈന്‍- ജയദേവന്‍ ചക്കാടത്ത്, കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ഫൈനല്‍ മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രഹാം, പബ്ലിസിറ്റി ഡിസൈനര്‍- ആന്റണി സ്റ്റീഫന്‍, പി.ആര്‍.ഒ. - എ.എസ്. ദിനേശ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക