
ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്റർ (1824 FAIR FAX ST ELMONT 11003 ) വച്ച് നാളെ ജൂലൈ 18 ന് ശനിയാഴ്ച 5 പിഎം ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.അംഗങ്ങളുടെ കലാപരിപാടികളും പിറവത്തു എന്തുണ്ട് വിശേഷം എന്ന സംവാദ പരിപാടിയും ഉണ്ടായിരിക്കും .
വര്‍ഷത്തില്‍ ഒരിക്കലുള്ള ഈ സൗഹൃദസംഗമത്തിൽ എത്തിച്ചേരുന്ന പിറവം നിവാസികൾക്ക് പരസ്പരം കാണാനും സൗഹൃദം പങ്കിടാനും കിട്ടുന്ന ഈ അവസരം ഉപയോഗപ്പെടുത്തി പങ്കെടുത്ത സഹകരിക്കാൻ എല്ലാ പ്രിയപ്പെട്ട സ്നേഹിതരേയും ക്ഷണിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡന്റ് മനോഹർ തോമസ്917 974 2670 ജെനു കുമ്പളംതടത്തിൽ 516 957 0716