
ഉര്‍വ്വശി, നവ്യാ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ മുരളീധരന്‍ സംവിധാനം ചെയ്യുന്ന 'വിസിറ്റര്‍' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ വെച്ച് നിര്‍വഹിച്ചു.
ജനപ്രിയ നായകന്‍ ദിലീപ് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറി ച്ചു.ജനപ്രിയ നായകന്‍ ദിലീപ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചപ്പോള്‍ പ്രശസ്ത നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആദ്യ ക്ലാപ്പടിച്ചു.'വിസിറ്റര്‍ 'എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത നടന്‍ അജു വര്‍ഗീസ് റിലീസ് ചെയ്തു.

മേജര്‍ രവി, നവ്യ നായര്‍,അജു വര്‍ഗീസ്, ഭഗത് മാനുവല്‍,ഡോക്ടര്‍ റോണി, സന്ദീപ് സേന്‍, തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. ഇതിനകം റിലീസായ നിഗൂഢതയും ത്രില്ലിംങ്ങും നിറഞ്ഞ ഈ ഹൊറര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. ഔറിക ഫിലിംസിന്റെ ബാനറില്‍ അബ്ദുല്‍ ഗഫൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നീതു മാത്യു എഴുതുന്നു. ഇ എം കെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

മനു മഞ്ജിത് എഴുതിയ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ്- നിധിന്‍ രാജ് അറോള്‍,
കോ പ്രൊഡ്യൂസേഴ്‌സ്- അനൂപ് ഹോര്‍മിസ്, അനില്‍ തമാലം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സുകുമാര്‍ തെക്കേപ്പാട്ട്,മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട്-അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈന്‍- ജയദേവന്‍ ചക്കാടത്ത്,കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,ഫൈനല്‍ മിക്‌സ്-എംആര്‍ രാജാകൃഷ്ണന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രഹാം,പബ്ലിസിറ്റി ഡിസൈനര്‍-ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ -എ എസ് ദിനേശ്.