
പിറന്ന നാട്ടില്‍ നിന്നും അനേകായിരം മൈലുകള്‍ അകലെയാണെങ്കിലും നമ്മളെയെല്ലാം ഒരുമിപ്പിച്ചുനിറുത്തുന്നത് മാതൃഭാഷയായ മലയാളം ആകുന്നു. അമ്പത്തിയൊന്നക്ഷരങ്ങളിലായി രൂപപെടുത്തിയിരിക്കുന്ന മധുരമായ മലയാള ഭാഷക്ക് ശ്രേഷ്ഠഭാഷാ പദവിയും ലഭിച്ചിട്ടുണ്ട്.
ആരാണ് ഈ ഭാഷയുടെ ഉപജ്ഞാതാവ്?
അതിനുള്ള ഉത്തരമാണ് ''എഴുത്തച്ഛന്‍'' നാടകം.
അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന, ജാതി വ്യവസ്ഥിതിയോടും, മേല്‍ക്കോയ്മകളോടും നിരന്തരം പോരാടി, സമത്വത്തിനായി സ്വന്തം ജീവന്‍ തന്നെ ബലിയര്‍പ്പിച്ച വിപ്ലവകാരി.

സ്വയം ഉരുകി, ഉരുകി തീരുമ്പോഴും, താന്‍ പുതുതായി നിര്‍മ്മിച്ച മലയാള ഭാഷ നാടാകെ പരത്തിയ ക്രാന്തദര്‍ശി.
എഴുത്തച്ഛന്‍, മലയാള ഭാഷ നമ്മള്‍ക്കെല്ലാമായി നിര്‍മ്മിച്ചു നല്‍കുന്നതിനുവേണ്ടി അനുഭവിച്ച യാതനകളെ അടുത്തറിയുവാനായി, ജൂലൈ 18 ശനിയാഴ്ച്ച വൈകുന്നേരം 6.00 മണിക്ക്, എല്‍മോണ്ടിലെ, ST. വിന്‍സെന്റ് ഡി പോള്‍ ആഡിറ്റോറിയത്തിലേക്ക് സഹൃദയരായ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു. മലയാളം ഗ്ലോബല്‍ വോയിസും, വാല്‍ക്കണ്ണാടി മീഡിയയും സംയുക്തമായിട്ടാണ് ന്യൂയോര്‍ക്കില്‍ എഴുത്തച്ഛന്‍ നാടകം പ്രദര്‍ശിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

ഭരത് കലതീയേറ്റേഴ്‌സ്, അമേരിക്കയില്‍ ഏഴാമത്തെ തവണ പ്രദര്‍ശിപ്പിക്കുന്ന എഴുത്തച്ഛന്‍ നാടകം, ചരിത്ര സംഭവങ്ങളാലും. മികവുറ്റ അഭിനയത്തിനാലും, ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്താലും കാണികളെ അത്ഭുതപ്പെടുത്തുന്ന ഒരു ദൃശ്യ വിരുന്നായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ക്രിസ് തോപ്പില്‍- 917-369-0177
രഘു നായര്‍- 646-285-2898
ഫിലിപ്പ് മഠത്തില്‍- 917-459-7819
കോരസണ്‍ വര്‍ഗീസ്സ് - 516-398-5989
മാത്യു ജോഷ്വ- 646-201-6315