Image

എക്സ്റ്റണ്‍ മലയാളി അസോസിയേഷന്‍ അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു

ജോസ് മാളേയ്ക്കല്‍ Published on 17 July, 2026
എക്സ്റ്റണ്‍ മലയാളി അസോസിയേഷന്‍ അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു

എക്സ്റ്റണ്‍: പെന്‍സില്‍വേനിയ ചെസ്റ്റര്‍ കൗണ്ടിയിലെ എക്സ്റ്റണ്‍  കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ കലാസാംസ്‌കാരിക സാമൂഹികസംഘടനയായ എക്സ്റ്റണ്‍ മലയാളി അസോസിയേഷന്‍ (EMA) സംഘടനയുടെ മഹത്തായ പൈതൃക പാരമ്പര്യങ്ങളും, അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ ഇരുനൂറ്റിയമ്പതാം വാര്‍ഷികവും ദേശഭക്തി തുടിച്ചുനിന്ന അന്തരീക്ഷത്തില്‍ ബഹുജനപങ്കാളിത്തത്തോടെ സമുചിതമായി ആഘോഷിച്ചു.

പെന്‍സില്‍വേനിയയിലെ ഫിലാഡല്‍ഫിയ കൌണ്ടിയോടു ചേര്‍ന്നുകിടക്കുന്ന ചെസ്റ്റര്‍, ബക്‌സ്, മോണ്ട്‌ഗോമറി, ഡെലവെയര്‍ എന്നീ കൌണ്ടികളിലായി വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ സ്‌നേഹകൂട്ടായ്മയും, സൗഹൃദ പ്രവര്‍ത്തനവേദിയുമാണ് അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള എക്സ്റ്റണ്‍ മലയാളി അസോസിയേഷന്‍.

ജൂലൈ 3 വെള്ളിയാഴ്ച്ച് എക്സ്റ്റണിലെ ആല്‍ബര്‍ട്ട് മില്ലര്‍ പാര്‍ക്കില്‍ സംഘടിപ്പിക്കപ്പെട്ട ആഘോഷപരിപാടികളില്‍ വെസ്റ്റ് വൈറ്റ്‌ലാന്‍ഡ് ടൗണ്‍ഷിപ് ചെയര്‍മാന്‍ ബ്രയാന്‍ ഡണ്‍, വൈസ് ചെയര്‍മാന്‍ രാജേഷ് ഭംബാര്‍ദരെ, സൂപ്രവൈസര്‍ ലിബി മഡറസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത് ഡടഅ@250 യുടെ മഹത്തായ സന്ദേശം പങ്കുവച്ചു.

എക്സ്റ്റണ്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ഡേവിഡ് ഫിലിപ് എല്ലാവരെയും ആഘോഷപരിപാടിയിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് കൌണ്ടി ഉദ്യോഗസ്ഥരും, എമാ ഭാരവാഹികളും ചേര്‍ന്ന് അമേരിക്കന്‍ പതാക ഉയര്‍ത്തി. കുട്ടികള്‍ അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു.

ജയറാം രവീന്ദ്രന്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ മഹനീയതയും, അമേരിക്കന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന പൂര്‍ണസ്വാതന്ത്ര്യവും, നീതിബോധവും, സുരക്ഷയും, തുല്യഅവസരങ്ങളും അനുഭവിക്കുന്നതോടൊപ്പം ഭരണഘടന വിഭാവനം ചെയ്യുന്ന കടമകളും എല്ലാ പൗരന്മാരും ഉറപ്പുവരുത്തുകയും,  അവസരങ്ങളുടെ നാടായ അമേരിക്കയില്‍ ജീവിക്കുന്ന ഓരോ പ്രവാസിയും അതിനനുസൃണമായി പ്രവര്‍ത്തിക്കുകയും വേണമെന്ന് ഓര്‍മ്മിപ്പിച്ചു.

അമേരിക്കന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയ ഇതിഹാസപുരുഷന്മാരുടെ വേഷം അണിഞ്ഞു കുട്ടികള്‍ നടത്തിയ ദേശസ്‌നേഹം പ്രകടമാക്കിയ കോസ്റ്റ്യും പരേഡ് എല്ലാവരെയും ആകര്‍ഷിച്ചു. ഡടഅ@250 ആഘോഷത്തിനുവേണ്ടി കസ്റ്റം ഡിസൈന്‍ ചെയ്തുണ്ടാക്കിയ കേക്ക് എല്ലാവരും പങ്കിട്ടു.

ആഘോഷപരിപാടികളില്‍ കൌണ്ടി ഉദ്യോഗസ്ഥരും, എക്സ്റ്റണ്‍ മലയാളി കമ്യൂണിറ്റി ലീഡേഴ്‌സും, പൊതുജനങ്ങളും ഒത്തുചേര്‍ന്നു എന്നത് ഒരുമയുടെയും, പരസ്പരസഹകരണത്തിന്റെയും സന്ദേശമായിരുന്നു. ചെസ്റ്റര്‍ കൌണ്ടിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള എല്ലാ എത്‌നിക് ഗ്രൂപ്പുകളെയും അവരുടെ പൈതൃക, കലാസാംസ്‌കാരിക ആഘോഷങ്ങള്‍ക്ക് കലവറയില്ലാത്ത പിന്തുണയും സപ്പോര്‍ട്ടും കൌണ്ടി ഉദാരമായി നല്‍കുന്നു എന്നുള്ളതിന്റെ ഒരു നല്ല സൂചനകൂടിയായിരുന്നു ഈ സംയുക്ത സ്വാതന്ത്ര്യവാര്‍ഷിക ആഘോഷപരിപാടികള്‍.

വെസ്റ്റ് വൈറ്റ്‌ലാന്‍ഡ് ടൗണ്‍ഷിപ് സൂപ്രവൈസര്‍ ലിബി മഡറസ് ഈ സംയുക്ത ആഘോഷപരിപാടികളില്‍ പങ്കെടുത്ത ശേഷം തന്റെ ഔദ്യോഗിക ഫെയിസ് ബുക്ക് പേജില്‍ പങ്കുവച്ച നല്ല അനുഭവങ്ങളും പ്രശംസയും ശ്രദ്ധേയമാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്‍ഡ്യയില്‍നിന്നെത്തി അമേരിക്കയില്‍ കുടുംബമായി ജീവിക്കുന്ന പ്രവാസികളായ നമ്മള്‍ അമേരിക്കന്‍ സമൂഹവുമായി നല്ലബന്ധത്തില്‍ നിലനില്‌ക്കേണ്ടത് അത്യാവശ്യമാണ്. കൗണ്ടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും, ധനസമാഹരണത്തിലും, തെരഞ്ഞെടുപ്പു പ്രക്രീയകളിലും, പാര്‍ക്ക് / പൊതുസ്ഥലങ്ങള്‍ എന്നിവയുടെ ശുചീകരണപ്രവര്‍ത്തനങ്ങളിലും, നമ്മുടെ സഹകരണവും, സപ്പോര്‍ട്ടും അത്യാവശ്യമാണ്. നമ്മുടെ പൈതൃകവും, പാരമ്പര്യ ഉല്‍സവങ്ങളും ആഘോഷിക്കുന്നതോടൊപ്പം അമേരിക്കന്‍ വിശേഷദിവസങ്ങളും നമ്മുടെ ചുറ്റുപാടുമുള്ള കമ്യൂണിറ്റിക്കൊപ്പം ആഘോഷിക്കണം.എക്സ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഈ കാര്യത്തില്‍ ഇതര മലയാളി കലാസാംസ്‌കാരിക സംഘടനകള്‍ക്ക് മാതൃകയാണ്.

ഇന്‍ഡ്യന്‍ അമേരിക്കന്‍ പരസ്പര സഹകരണത്തോടെ വ്യക്തികളെയും, അതോടൊപ്പം നിവസിക്കുന്ന കമ്യൂണിറ്റിയെയും ശക്തിപ്പെടുത്തുക, രാജ്യപാരമ്പര്യ ഉല്‍സവങ്ങളും, വിശേഷദിവസങ്ങളും കുട്ടികളും പൊതുസമൂഹവുമായി ആഘോഷിക്കുക, കലാവാസനകള്‍ പരിപോഷിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് എക്സ്റ്റണ്‍ മലയാളി അസോസിയേഷന്‍ മുന്നോട്ടു കുതിക്കുന്നത്.

ബിനീഷ് ജോര്‍ജ് (പ്രസിഡന്റ്), സൂര്യ അനീഷ് (വൈസ് പ്രസിഡന്റ്), ഡേവിഡ് ഫിലിപ് (സെക്രട്ടറി), പ്രശാന്ത് നായര്‍ (ജോ. സെക്രട്ടറി), രമേഷ് പൂലക്കില്‍ (ട്രഷറര്‍), ജയകൃഷ്ണന്‍ കൃഷ്ണകുമാര്‍ (ജോ. ട്രഷറര്‍), ജിബിന്‍ സ്‌കറിയ (ഈവന്റ് കോര്‍ഡിനേറ്റര്‍), കമ്മിറ്റി മെംബേഴ്‌സ് ആയ ബിജോയ്‌മോന്‍ സോമന്‍, ലക്ഷ്മി നായര്‍, നിഷ ധര്‍മരാജന്‍, യുവശ്രീ അപ്പാസാമി, സുബിന്‍ സുഗുണന്‍, അനൂപ് മധുസുദനന്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ലോങ്ങ് ഹോളിഡേ വീക്കെന്‍ഡ് ആയിട്ടുകൂടി നൂറിലധികം ആള്‍ക്കാര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു എന്നത് സംഘാടനമികവിന്റെ തെളിവാണ്. ബിനീഷ് ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.

ഈവന്റ് കോര്‍ഡിനേറ്റര്‍ ജിബിന്‍ സ്‌കറിയാ അറിയിച്ചതാണീ വിവരങ്ങള്‍.
എക്സ്റ്റണ്‍ മലയാളി അസോസിയേഷന്‍ നടപ്പിലാക്കി വരുന്ന വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.extonmalayali.org/
ഫോട്ടോ / വീഡിയോ ക്രെഡിറ്റ്: അര്‍ജുന്‍ സുതന്‍ / അനൂപ് മോഹനദാസന്‍
 

എക്സ്റ്റണ്‍ മലയാളി അസോസിയേഷന്‍ അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു
Join WhatsApp News
Be aware 2026-07-17 12:31:21
The ICE agent who shot and killed Joan Sebastian Guerrero on Monday has been identified by his ex-wife as 37-year-old David Michael Brouillette. “He was asking me to lie for him and to cover for his character,” Ashley Brouillette stated to the Portland Press Herald. “I told him that I was not going to lie for him.” AP News has additionally reported that, according to his close relatives, Brouillette has a “history of terrifying and violent behavior,” especially toward women – with one sharing a voicemail with the outlet from last winter “in which he told her that he thought someone should slit her throat.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക