Image

ദേവിയായി അഭിനയിക്കുമ്പോള്‍ ഭയങ്കരമായി ബുദ്ധിമുട്ടി, ചെരിപ്പിടാതെ പൊരി വെയിലത്ത് നിന്നു; റോജ

Published on 16 July, 2026
 ദേവിയായി അഭിനയിക്കുമ്പോള്‍ ഭയങ്കരമായി ബുദ്ധിമുട്ടി, ചെരിപ്പിടാതെ പൊരി വെയിലത്ത് നിന്നു; റോജ

 

തമിഴ് സിനിമയിലെ ആരാധകര്‍ ഏറെയുള്ള നടിയാണ് റോജ. മലയാളി മാമ്മന് വണക്കം എന്ന സിനിമയിലൂടെ മലയാളികള്‍ക്കും നദി സുപരിചിതയാണ്. തമിഴ് സിനിമയിലെ ദേവിവേഷങ്ങള്‍ റോജ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ വേഷങ്ങള്‍ ചെയ്യുമ്പോഴുള്ള പ്രയാസങ്ങളെക്കുറിച്ച് പറയുകയാണ് നടി. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'രാമ നാരായണന്‍ സാറിന്റെ പടത്തിലാണ് ഞാന്‍ ആദ്യമായി ദേവിയായി അഭിനയിക്കുന്നത്. ആ പടത്തില്‍ അമ്പലത്തിന് മുകളില്‍ നിന്നുകൊണ്ടുള്ള ഒരു പാട്ട് സീനുണ്ടായിരുന്നു. ചെരുപ്പിടാന്‍ പറ്റില്ലല്ലോ, അമ്പലത്തിന്റെ മുകളില്‍ അല്ലേ. നല്ല പൊരിഞ്ഞ വെയിലും. എനിക്ക് നില്‍ക്കാന്‍ പോലും പറ്റുന്നില്ല. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആ കിരീടവും വസ്ത്രവുമൊക്കെ ധരിച്ച് നില്‍ക്കാന്‍ ഭയങ്കര പാടായിരുന്നു.
ഇത്തരം സിനിമകളില്‍ ദേവിയായി അഭിനയിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ആ ദേവിയുള്ള പോലെ ഒരു ഹെവി ഫീലിങ് തോന്നും.

ആ സമയത്ത് എനിക്ക് എല്ലാം പേടിയായിരുന്നു. ഞാന്‍ ഭയങ്കര ഭക്തിയായിരുന്നു. നോണ്‍ വെജ് ഒന്നും കഴിക്കില്ലായിരുന്നു. മഞ്ഞള്‍ വെള്ളമൊക്കെ കുടിച്ച് ഭയ ഭക്തിയോടെയാണ് ഞാന്‍ അഭിനയിച്ചത്. 'പൊട്ടു അമ്മന്‍' ചെയ്യുമ്പോള്‍ അതില്‍ നിന്ന് കുറച്ച് വ്യത്യാസം നിങ്ങള്‍ക്ക് കാണാനാകും. ഓരോ സിനിമയും എനിക്ക് വ്യത്യസ്തമാണ്', റോജ പറഞ്ഞു.2001 ല്‍ പുറത്തിറങ്ങിയ 'കോട്ടൈ മാരിയമ്മന്‍', 2000 ത്തില്‍ പുറത്തിറങ്ങിയ 'പൊട്ടു അമ്മന്‍' എന്നീ ചിത്രങ്ങളിലാണ് റോജ ദേവിയായി അഭിനയിച്ചത്. രണ്ട് ചിത്രങ്ങളിലും റോജയ്ക്ക് ഏറെ പ്രശംസകളും ലഭിച്ചിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക