
മലയാളികളുടെ പ്രിയനടിയാണ് മഞ്ജു വാര്യര്‍. താരത്തിന് മൃഗങ്ങളോടുള്ള സ്നേഹം പല സാഹചര്യങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വളര്‍ത്തു നായയുടെ ചിത്രം വരച്ച് നായക്ക് തന്നെ സര്‍പ്രൈസ് നല്‍കിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരെയും അമ്മയെയുമൊക്കെ വിഡിയോയില്‍ കാണാം.
'ഈ കൊച്ചു കുഞ്ഞിനോട്... ഞങ്ങളുടെ ജീവിതം നീ മാറ്റിമറിച്ച കാര്യം നിനക്കറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'.- എന്നാണ് മഞ്ജു ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. രാമനാഥന് ഇതും വശമുണ്ടല്ലേ, ക്യൂട്ട് ആയിട്ടുണ്ട് എന്നൊക്കെയാണ് പലരും കുറിച്ചിരിക്കുന്നത്. ഇതിന് മുന്‍പും താന്‍ വരച്ച പെയിന്റിങ് മഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.