Image

'സൂപ്പര്‍മാന്‍ അല്ല, ശ്വേത ചേച്ചിയാണ്'; ടീഷര്‍ട്ടിലെ 'എസ്' ചൂണ്ടി ധ്യാന്‍, മറുപടിയുമായി റോണി

Published on 16 July, 2026
'സൂപ്പര്‍മാന്‍ അല്ല, ശ്വേത ചേച്ചിയാണ്'; ടീഷര്‍ട്ടിലെ 'എസ്' ചൂണ്ടി ധ്യാന്‍, മറുപടിയുമായി റോണി


 

താരസംഘടന 'അമ്മ'യിലെ ചേരിപ്പോര് പരോക്ഷമായി സൂചിപ്പിച്ച് നടന്‍ റോണി ഡേവിഡ് രാജിനെതിരെ ട്രോളുമായി ധ്യാന്‍ ശ്രീനിവാസന്‍. 'വിസിറ്റര്‍' എന്ന ചിത്രത്തിന്റെ പൂജാച്ചടങ്ങിന് 'എസ്' എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചെത്തിയ റോണിയെയാണ് ധ്യാന്‍ പരിഹസിച്ചത്. റോണിയുടെ ടീഷര്‍ട്ടിലെ 'എസ്', സൂപ്പര്‍മാന്റേത് അല്ലെന്നും ശ്വേതാ മേനോനെ സൂചിപ്പിക്കുന്നതാണെന്നും ധ്യാന്‍ പറഞ്ഞു.

റോണി ചേട്ടന്‍ 'എസ്' എന്ന് എഴുതിയ ഷര്‍ട്ട് ഇട്ടിട്ടാണ് വന്നത്. അത് സൂപ്പര്‍മാന്‍ അല്ല, ശ്വേത ചേച്ചിയാണ്. ശ്വേതയുടെ എസ്', എന്നായിരുന്നു ധ്യാനിന്റെ വാക്കുകള്‍. നടന്റെ വാക്കുകള്‍ സദസ്സില്‍ ചിരിപടര്‍ത്തി. 
പിന്നാലെ പ്രസംഗിച്ച റോണി, ധ്യാനിന് മറുപടിയുമായെത്തി. സൂപ്പര്‍മാന്‍ എന്ന വാക്കിന് പകരം ശ്വേതാ മേനോന്‍ എന്ന് വിപുലീകരിച്ച ലോകത്തെ ആദ്യത്തെ വ്യക്തി ധ്യാന്‍ ശ്രീനിവാസന്‍ ആയിരിക്കുമെന്ന് റോണി പറഞ്ഞു.

'എ മുതല്‍ ഇസഡ് വരെ 26 അക്ഷരങ്ങളില്‍ ഏതോ കഷ്ടകാലത്തിന് എസ് ഇട്ടു. പക്ഷേ, സൂപ്പര്‍മാന്‍ എന്ന വാക്കിന് പകരം ശ്വേതാ മേനോന്‍ എന്ന് 
പറഞ്ഞ ലോകത്തെ ആദ്യത്തെ വ്യക്തി ധ്യാന്‍ ശ്രീനിവാസന്‍ ആയിരിക്കും', റോണിയുടെ വാക്കുകള്‍.

താരസംഘടനയിലെ ഭരണപ്രതിസന്ധിയില്‍ ശ്വേതാ മേനോന്‍ പക്ഷത്തിനൊപ്പമാണ് റോണി. രാജിവെച്ച ശ്വേതയ്ക്ക് പിന്തുണയുമായി റോണി രംഗത്തെത്തിയിരുന്നു. ശ്വേത പ്രസിഡന്റ് ആയ ഭരണസമിതിയില്‍ എക്സിക്യൂട്ടീവ് അംഗമാണ് റോണി.

അതേസമയം, 'അമ്മ' പ്രസിഡന്റാവാന്‍ താനില്ലെന്ന് ചടങ്ങില്‍ ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. 'അമ്മ' നേതൃത്വത്തിലേക്ക് ധ്യാന്‍ വരണമെന്ന ആവശ്യം പരസ്യമായി ഉയരുന്നതിനിടെയാണ് നടന്‍ നിലപാട് വ്യക്തമാക്കിയത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക