
ഡാളസ് : ഡാളസ് സിറ്റി - വൈഡ് ഫെലോഷിപ്പിന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് ആഗസ്റ്റ് 21 മുതല്‍ 23 വരെ (വെള്ളി മുതല്‍ ഞായര്‍ വരെ) മെസ്‌കീറ്റിലുള്ള ഷാരോണ്‍ ഇവന്റ് സെന്ററില്‍ നടക്കും. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാം വാര്‍ഷികാഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ പ്രഭാഷകരായ പാസ്റ്റര്‍ അനീഷ് കൊല്ലം, റവ. ഡസ്റ്റി സ്‌മോള്‍ (Rev. Dusty Small), ഡോ. സൂസന്‍ തോമസ് (ബഹ്‌റൈന്‍) എന്നിവര്‍ വിവിധ സെഷനുകളില്‍ ദൈവവചന ശുശ്രൂഷ നിര്‍വഹിക്കും.

ആഗസ്റ്റ് 21 വെള്ളിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് ഉദ്ഘാടന സമ്മേളനത്തോടെ കോണ്‍ഫറന്‍സിന് തുടക്കമാകും. ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 10:00 മണിക്ക് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാം വാര്‍ഷികാഘോഷം നടക്കും. ഉച്ചയ്ക്ക് 2:00 മണിക്ക് സഹോദരന്മാര്‍ക്കായി പ്രത്യേക സമ്മേളനവും (Men's Fellowship) അതേ സമയം തന്നെ സഹോദരിമാര്‍ക്കായി പ്രത്യേക സമ്മേളനവും (Women's Fellowship) ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6:00 മണിക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ആത്മീയ യോഗങ്ങള്‍ നടക്കും. ആഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 9:00 മണിക്ക് സംയുക്ത ആരാധന ആരംഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ആരാധനാ യോഗങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് (214) 223-1194, (214) 334-6962, (469) 363-5109 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഔദ്യോഗിക വെബ്സൈറ്റായ www.dallascitywide.org സന്ദര്‍ശിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാം. ഈ അനുഗ്രഹീത ആത്മീയ കൂട്ടായ്മയിലേക്ക് ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.