
ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലെ വരെ, തലവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രത്തിന് കോട്ടയം ബെൽറ്റ് എന്ന് പേരിട്ടു. ഡ്രീം കാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ. ഷംസുദ്ദീനും വേണു ഗോപാലകൃഷ്ണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. സുധീഷ് ഗോപാലന്റേതാണ് തിരക്കഥ. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ബാലനിലൂടെ പ്രശസ്തയായ ഫർസാന പാലത്തിങ്കലാണ് നായിക. @asifali @director.jisjoy @farzana.palathingal @shinetomchacko_official #kottayambelt